ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസതികകളില്‍ നിയമിച്ചുവെന്നാണ് മൊയ്ത്രയുടെ ആരോപണം
കൊല്‍ക്കത്ത: പോരുമുറുകിയ ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ ബന്ധുനിയമന ആരോപണ വുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ക്കെതിരെ ഗുരുതര ആരോപണവുമായാണ് മഹുവ മൊയ്ത്ര രംഗത്തെത്തിയിരിക്കുന്നത്. ബന്ധുക്കളെയും പരിചയ
ക്കാരെയും ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസതികകളില്‍ നിയമിച്ചുവെന്നാണ് മൊയ്ത്രയുടെ ആരോപണം. ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വിമര്‍ശനമുന്നയിച്ച ഗവര്‍ണര്‍ക്ക് മറുപടിയായി, ‘അങ്കിള്‍ജീ അങ്ങ് ഡല്‍ഹിയിലേക്ക് മടങ്ങിപ്പോയി വേറെ ജോലിനോ ക്കിയാല്‍ ബംഗാളിലെ അവസ്ഥമെച്ചപ്പെടും – മഹുവ മൊയ്ത്ര പരിഹാസിച്ചു.
ഗവര്‍ണറുടെ സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെല്ലാം ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തി ന്റെ ബന്ധുക്കളോ അദ്ദേഹത്തെ അടുത്തറിയുന്നവരോ ആണെന്ന് ഉദ്യോഗസ്ഥരുടെ പേര് വിവര ങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളും മൊയ്ത്ര ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ നിയമിച്ച ആറ് ഒ.എസ്.ഡിമാരുടെ പേരുകളും ഇവരുടെ ബന്ധുത്വവും മൊയ്ത്ര പുറത്തുവിട്ടു.
ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിനോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ടെന്നും ജനാധിപത്യ പരമായി അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാമെന്നും അവര്‍ പറഞ്ഞു. ഗവര്‍ണര്‍ തന്റെ ഗ്രാമ ത്തെയും മുഴുവന്‍ കുടുംബാംഗങ്ങളെയും രാജ്ഭവനിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും മൊയ്ത്ര കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ ധാങ്കറും മുഖ്യമന്ത്രി മമത ബാനര്‍ ജി യും തമ്മില്‍ വാക്പോര് നടന്നിരുന്നു. ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. മമത അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെ ന്നും അദ്ദേഹം പറഞ്ഞിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.