Home

അഗ്‌നിപഥ്: ആളിപ്പടര്‍ന്ന് പ്രതിഷേധം; ട്രെയിനുകള്‍ക്ക് വ്യാപകമായി തീയിട്ടു, ബിഹാറില്‍ നാളെ ബന്ദ്

സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കി ലും വെള്ളിയാഴ്ച ശക്തമായ പ്രതിഷേ ധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു

ന്യൂഡല്‍ഹി: സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍ കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേ ധം ശക്തമാകുന്നു. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കിലും വെ ള്ളിയാഴ്ച ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹി ച്ചു. ആദ്യം ബീഹാറില്‍ തുടങ്ങിയ പ്രതിഷേ ധം പിന്നീട് ഉത്തര്‍ പ്രദേശിലേക്കും അവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും പട രുകയാണ്.

തെലങ്കാനയില്‍ നടന്ന പ്രതിഷേധത്തില്‍ ഒരാള് കൊല്ലപ്പെട്ടു. തെ ലങ്കാനയിലെ സെക്കന്ദരാബാദ് റെ യില്‍വേ സ്റ്റേഷനില്‍ നടന്ന പ്ര തിഷേധം അക്രമാസക്തമാവുകയും തീവെപ്പുണ്ടാകുകയും ചെ യ്തതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ പോലീസിന് ആകാ ശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നതാ യും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷങ്ങ ളില്‍ 15 ലധികം പേര്‍ ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യുപി-ബിഹാര്‍ എന്നിവിടങ്ങളില്‍ അതിരാവിലെ മുതല്‍ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. പ്രതിഷേ ധക്കാര്‍ പലയിടത്തും ട്രെയിനുകള്‍ക്ക് തീയിട്ടു.തെലങ്കാന,യുപി,ബീഹാര്‍ സംസ്ഥാനങ്ങള്ക്ക് പുറമെ മധ്യപ്രദേശ്,പശ്ചിമബംഗാള്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്രതിഷേധം റെയില്‍വേ ഗതാഗതത്തെ സാരമായി ബാധിച്ചു

യുവാക്കളുടെ പ്രതിഷേധം റെയില്‍വേ ഗതാഗതത്തെ സാരമായി ബാധിച്ചു. ഇതുവരെ 200 ലധികം ട്രെയിനുകളുടെ സര്‍വീസ് തടസ്സപ്പെട്ടു. ബുധനാഴ്ച പ്രതിഷേധം ആരം ഭിച്ചതിന് ശേഷം 35 ട്രെയിനു കള്‍ റദ്ദാക്കിയതായും 13 ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്തിന് മുമ്പ് സര്‍വീസ് നിര്‍ത്തിയതായും റെയി ല്‍വേ അറിയിച്ചു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉ ത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളും ഉള്‍പ്പെ ടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയിവേയിലാണ് പ്രതിഷേധത്തിന്റെ ഏറ്റവും വലിയ ആഘാതമുണ്ടായത്.

റിക്രൂട്ട്മെന്റ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കരസേനാ മേധാവി

 ആളിക്കത്തുന്ന പ്രതിഷേധാഗ്‌നിക്കിടയിലും പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര മന്ത്രിമാരും സൈനി ക നേതൃത്വവും രംഗത്ത് വന്നു. നിരവധി കേന്ദ്രമന്ത്രിമാര്‍ പദ്ധതിയെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. പ്രാ യപരിധി വര്‍ദ്ധിപ്പിച്ചതിനെ അവര്‍ സ്വാഗതം ചെയ്തു. കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും കാ രണം കഴിഞ്ഞ രണ്ട് വര്‍ ഷമാ യി നടത്താന്‍ കഴിയാതിരുന്ന റിക്രൂട്ട്മെന്റ് റാലികളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന മിടുക്കരും ദേശസ്നേഹികളുമായ എല്ലാ യുവാക്കള്‍ ക്കും ഈ തീരുമാനം അവസര മൊരുക്കുമെന്ന് കരസേനാ മേധാവി ലഫ്റ്റനന്റെ് ജനറല്‍ മനോജ് പാണ്ടേ ട്വീറ്റ് ചെയ്തു. റിക്രൂട്ട്മെന്റ് പ്രക്രിയയുടെ സമയക്രമം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാ ക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.