Home

അഗ്‌നിപഥില്‍ റിക്രൂട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു; സേനയില്‍ വനിതകളും, കരസേനയില്‍ വിജ്ഞാപനം നാളെ

അഗ്‌നിപഥ് പദ്ധതിപ്രകാരമുള്ള റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് സേനകള്‍. പദ്ധ തിയെ കുറിച്ച് വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസ മ്മേളനത്തിലാണ് കര,നാവിക, വ്യോമസേനകള്‍ റിക്രൂട്ട്മെന്റ് വിവരങ്ങള്‍ അറിയിച്ചത്

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിപ്രകാരമുള്ള റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് സേനകള്‍. പദ്ധ തിയെ കുറിച്ച് വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാ ണ് കര,നാവിക, വ്യോമസേനകള്‍ റിക്രൂട്ട്മെന്റ് വിവരങ്ങള്‍ അറിയിച്ചത്.

കരസേനാ റിക്രൂട്ട്മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കും.പരിശീലനം രണ്ട് ഘട്ടമായി നടക്കും. ആദ്യ ഘട്ട പരിശീലനം ഡിസംബര്‍ ആദ്യത്തിലും രണ്ടാംഘട്ടം ജനുവരി 23നും നടക്കും. കരസേന യില്‍ റിക്രൂട്ട്മെന്റ് ആഗസ്റ്റ് പകുതിക്ക് ശേഷം നടക്കുമെന്നും അതിന്റെ രജിസ്ട്രേഷന്‍ ജൂണ്‍ 24 മുതല്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും ആദ്യത്തെ ബാച്ചിന്റെ പ്രവേശനം ഡിസംബറില്‍ നടക്കുമെന്നും വ്യക്തമാക്കി. പരിശീലനം ഡിസം ബര്‍ 30 നകം ആരംഭിക്കുമെന്നും പറഞ്ഞു.

അഗ്നിപഥ് നടപടികള്‍ ജൂണ്‍ 24 ന് ആരംഭിക്കും. ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24ന് നട ക്കുമെന്ന് എയര്‍ഫോഴ്സ് വക്താവ് അറിയിച്ചു. ആദ്യബാച്ചിന്റെ ട്രെയ്നി ങ് ഡിസംബര്‍ 30ന് തുട ങ്ങുമെന്നും അഗ്നിവീറായി വനിതകള്‍ക്ക് അവസരം നല്‍കുമെന്നും പറഞ്ഞു. നാവികസേനയും അഗ്നിപഥ് നടപടികളിലേക്ക് നീങ്ങുകയാണ്. ഈ മാസം 25ന് റിക്രൂട്ട്മെന്റ് പരസ്യം പ്രസിദ്ധീകരി ക്കും. നാവികസേനയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഒരുമാസത്തിനകം നടക്കും. നവംബര്‍ 21ന് ആദ്യ ബാച്ച് പരിശീലനം തുടങ്ങും- അധികൃതര്‍ അറിയിച്ചു.

അതേസമയം, ഏതെങ്കിലും കേസില്‍ പ്രതിയായവര്‍ക്ക് അഗ്‌നിപഥില്‍ ഇടമുണ്ടാകില്ലെന്നും എഫ്‌ ഐആറില്‍ പേരുള്ളവരെ ഒഴിവാക്കുമെന്നും ലെഫ്.ജനറല്‍ അനില്‍ പുരി അറിയിച്ചു. അച്ചടക്കം പരമപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അഗ്നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതല്‍ പദ്ധതിയെപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ടന്നും പ്രതിരോധമന്ത്രാലയ അധികൃതര്‍ വാര്‍ത്താ സമ്മേ ളനത്തില്‍ വ്യക്തമാക്കി.

സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും സൈനിക പരിഷ്‌കാരത്തിന്റെ ഭാഗ മായി 33 വര്‍ഷമായി പദ്ധതി ചര്‍ച്ചയിലുണ്ടെന്നും സൈനിക കാര്യ വകു പ്പ് അഡീ.സെക്രട്ടറി ലഫ്.ജ നറല്‍ അനില്‍ പുരി പറഞ്ഞു. ജൂണ്‍ 14ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പ്രകാരം സേനയിലെത്തു ന്ന അഗ്നിവീരര്‍ക്ക് കാന്റീന്‍ ഇളവുകള്‍ ലഭി ക്കുമെന്നും ഒരു കോടി രൂപ വരെ ഇന്‍ഷുറന്‍സ് പരിര ക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

17,600 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കുന്നുണ്ടെന്നും വിരമിക്കുന്നവര്‍ എന്ത് ചെയ്യുന്നതായി ആരും ചോദിക്കാറില്ലെന്നും അനില്‍ പുരി ചൂണ്ടിക്കാട്ടി. വരും വര്‍ഷങ്ങളി ല്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ആദ്യഘട്ടത്തില്‍ മാത്രമാണ് 46,000 പേരെ എടുക്കുന്നതെന്നും പടിപടിയായി എണ്ണം വര്‍ധിപ്പിച്ചു 1.25 ലക്ഷം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.