കുവൈത്ത് സിറ്റി : സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നല്‍കി. സജീവമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നും, അക്കൗണ്ട് ബാലന്‍സ് 100 -200 ദിനാറില്‍ കുറവാണെങ്കിലോ പ്രതിമാസം രണ്ട് ദിനാര്‍ ഈടാക്കുന്ന് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്കിന്റെ നടപടി.
വിവിധ സമ്മാന പദ്ധതികളുടെ ഭാഗമായും മൈനര്‍ അക്കൗണ്ട് ആയും തുറന്ന അകൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിശ്ചിത സംഖ്യയില്‍ കുറവ് ആണെങ്കില്‍ രണ്ട് ദിനാര്‍ ഫീസ് ഈടാക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്‌പോലെ തന്നെ ചില ബാങ്കുകള്‍ അവരുടെ ബ്രാഞ്ചുകളില്‍ ഉപഭോക്താക്കളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പേരില്‍ നിശ്ചിത ഫീസ് ഈടാക്കുന്നതും നിരോധിച്ചിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.