Home

അംബേദ്കര്‍ സമ്പൂര്‍ണകൃതി ഒന്നാം വാള്യം പുന:പ്രസിദ്ധീകരിച്ചു

ഇന്ത്യന്‍ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാന്‍ സാമൂഹികവിപ്ലവം ആവശ്യമാ ണെന്ന് പട്ടികജാതി വര്‍ഗ പിന്നാക്കക്ഷേമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുന:പ്രസിദ്ധീകരി ക്കുന്ന അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: ഇന്ത്യന്‍ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാന്‍ സാമൂഹികവിപ്ലവം ആവശ്യമാ ണെന്ന് പട്ടികജാതി വര്‍ഗ പിന്നാക്കക്ഷേമ ദേവസ്വം മന്ത്രി കെ രാ ധാകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുന:പ്രസിദ്ധീകരിക്കുന്ന അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം ചെയ്ത് സംസാ രിക്കുകയായി രുന്നു അദ്ദേഹം. വി കെ പ്രശാന്ത് എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങി.

ജാതിവ്യവസ്ഥ രൂക്ഷമായ ഇന്ത്യയില്‍ അതിനെ കൂടുതല്‍ തീവ്രമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ജാതി യുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയെ അവകാശബോധമു ള്ളവരാക്കി മാറ്റാനാണ് അംബേദ്കര്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമായ കാലത്ത് അംബേദ്കര്‍ കൃതികളുടെ പുന:പ്രസിദ്ധീകരണം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍ പുന:പ്രസി ദ്ധീകരിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് എല്ലാ സഹായവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കുമെന്നും മ ന്ത്രി പറഞ്ഞു.

അംബേദ്കര്‍ കൃതികളുടെ വില്പനയിലൂടെ ലഭിക്കുന്ന ലാഭം പട്ടികജാതി പട്ടിക വര്‍ഗ ഗവേഷകര്‍ക്ക് പു സ്തകരചനയ്ക്കുള്ള ഫെല്ലോഷിപ്പിനായി വിനിയോഗിക്കുമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പറഞ്ഞു. മന്ത്രിയെ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പൊന്നാട അണിയിച്ച് ആദരിച്ചു.ആദ്യ പതി പ്പിന്റെ എഡിറ്റര്‍ വി പദ്മനാഭനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മിനി ഹാളില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈ സ് ചെയര്‍മാന്‍ ഡോ. ജി എസ് പ്രദീപ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പ്പന വിഭാഗം അസി. ഡയറക്ടര്‍ ഡോ. ഷി ബു ശ്രീധര്‍, റിസര്‍ച്ച് ഓഫിസര്‍ കെ ആര്‍ സരിതകുമാരി, ആദ്യ പതിപ്പിന്റെ എഡിറ്റര്‍ വി പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

ഡോ. അംബേദ്കര്‍ സമ്പൂര്‍ണകൃതികളുടെ 40 വാല്യം പുന:പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് വാ ല്യം ഒന്നിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്തത്. 300രൂപയാണ് പുസ്തകത്തിന്റെ വില.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.