India

മ്യൂച്വല്‍ ഫണ്ടുകള്‍ വഴി കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാം

കെ.അരവിന്ദ്‌

ഓഹരികളിലും സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും നിശ്ചിത വരുമാന മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്നതു പോലെ കമ്മോഡിറ്റികളില്‍ നിക്ഷേപിക്കുന്ന രീതി പൊതുവെ ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയില്‍ അത്ര സാധാരണമല്ല. കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളുടെ ലഭ്യത കുറവാണ്‌ ഇതിന്‌ കാരണം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള അവസരം ഈയിടെയായി നിക്ഷേപകര്‍ക്ക്‌ കൈവന്നിട്ടുണ്ട്‌.

നേരത്തെ കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ അനുയോജ്യമായ ഒരു നിക്ഷേപ മാര്‍ഗമുണ്ടായിരുന്നില്ല. ഫ്യൂച്ചേഴ്‌സ്‌ വിപണി എന്ന മാര്‍ഗമുണ്ടെങ്കിലും സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കമ്മോഡിറ്റി ഫ്യൂച്ചേ ഴ്‌സ്‌ വിപണി സുപരിചിതമല്ല. ഫ്യൂച്ചേഴ്‌സ്‌ വിപണിയില്‍ വ്യാപാരം ചെയ്യുന്നതിന്‌ ചെറിയ മാര്‍ജിന്‍ തുക മതിയാകും. പക്ഷേ വിലയിലെ കയറ്റിറക്കം പ്രതികൂലമായാണ്‌ സംഭവിക്കുന്നതെങ്കില്‍ കരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ കൂടുതല്‍ മാര്‍ജിന്‍ തുക കരുതേണ്ടതുണ്ട്‌. പ്രതികൂലമായി വില നീങ്ങുന്നതിനിടെ കരാര്‍ കാലയളവ്‌ അവസാനിക്കുമ്പോള്‍ റോള്‍-ഓവര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വലിയ നഷ്‌ടം സംഭവിക്കാവുന്നതുമാണ്‌.

കമ്മോഡിറ്റി നേരിട്ട്‌ വാങ്ങുന്നതാണ്‌ മ റ്റൊരു മാര്‍ഗം. പക്ഷേ സ്റ്റീലോ അലൂമിനിയ മോ പോലുള്ള കമ്മോഡിറ്റികള്‍ സംഭരിക്കുന്നതിന്‌ സ്റ്റോറേജ്‌ സൗകര്യം ആവശ്യമാണ്‌. ആവശ്യമുള്ളപ്പോള്‍ വില്‍ക്കണമെങ്കില്‍ വാ ങ്ങാന്‍ ആളെ കിട്ടണം. അത്‌ എപ്പോഴും ലഭിക്കണമെന്നില്ല. ഒരു സാധാരണ നിക്ഷേപകന്‌ ഇത്തരം വ്യാപാര രീതി ഒട്ടും എളുപ്പമില്ല.

മറ്റൊരു മാര്‍ഗം കമ്മോഡിറ്റി കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയാണ്‌. കമ്മോഡിറ്റികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ നിന്ന്‌ വാങ്ങാം. കമ്മോഡിറ്റി വില ഉയര്‍ന്നാല്‍ ഈ കമ്പനികളുടെ ഓഹരി വില സ്വാഭാവികമായി ഉയരും. പക്ഷേ ഏത്‌ കമ്മോഡിറ്റി മേഖലയിലാണ്‌ മു ന്നേറ്റ സാധ്യതയെന്ന്‌ തിരിച്ചറിഞ്ഞും ആ മേ ഖലയിലെ മികച്ച കമ്പനികള്‍ കണ്ടെത്തിയും നിക്ഷേപിച്ചാല്‍ മാത്രമേ ഈ രീതി ഫലപ്രദമാകുകയുള്ളൂ. സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഓഹരികളുടെ തിരഞ്ഞെടുപ്പ്‌ ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതിനായി ഗവേഷണവും വിപണിയിലെ പ്രവണതയെ കുറിച്ചുള്ള പഠനവും ആവശ്യമാണ്‌.

കമ്മോഡിറ്റികളില്‍ നിക്ഷേപിച്ചാലുള്ള ഒരു ഗുണം പോര്‍ട്‌ഫോളിയോക്ക്‌ സുസ്ഥിരത കൊണ്ടുവരാന്‍ സഹായകമാകുമെന്നതാണ്‌. അതുകൊണ്ടു തന്നെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കാന്‍ അനുമതി ലഭിച്ചതോടെ സാധാരണ നിക്ഷേപകര്‍ക്ക്‌ പുതിയൊരു അവസരമാണ്‌ തുറന്നുകിട്ടിയത്‌.

മള്‍ട്ടി അസറ്റ്‌ അലോക്കേഷന്‍ സ്‌കീമുകള്‍ക്കും ഹൈബ്രിഡ്‌ സ്‌കീമുകള്‍ക്കും മാത്രമാണ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കാന്‍ അനുമതിയുള്ളത്‌. മള്‍ട്ടി അസറ്റ്‌ അലോക്കേഷന്‍ സ്‌കീമുകള്‍ക്ക്‌ 30 ശതമാനം വരെയും ഹൈബ്രിഡ്‌ സ്‌കീമുകള്‍ക്കു 10 ശതമാനം വരെയുമാണ്‌ കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കാവുന്നത്‌. ഇത്‌ മ്യൂച്വല്‍ ഫണ്ടുകളുടെ പോര്‍ട്‌ഫോളിയോയില്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരാ ന്‍ സഹായകമാകും. കമ്മോഡിറ്റികളിലെ നി ക്ഷേപത്തിലൂടെ പോര്‍ട്‌ഫോളിയോക്ക്‌ സുസ്ഥിരത നല്‍കണമെന്ന്‌ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക്‌ ഇത്തരം മ്യൂച്വല്‍ ഫണ്ട്‌ സ്‌കീമുകള്‍ പരിഗണിക്കാവുന്നതാണ്‌.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

6 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.