ജനീവ: കോവിഡ് മാഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍, വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ തുടങ്ങിയവ അവലോകനം ചെയ്യാന്‍ സ്വതന്ത്ര പാനല്‍ ( IPPR-Independent Panel for Pandemic Preparedness and Response) രൂപീകരിക്കാന്‍ തൂരുമാനിച്ചതായി ലോകാരോഗ്യ സംഘടന.
മുൻ ന്യൂസിലന്‍റ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക്, മുന്‍ ലൈബീരിയന്‍ പ്രസിഡന്‍റ് എലെന്‍ ജോണ്‍സണ്‍ സര്‍ലീഫ് എന്നിവര്‍ പാനലിന് നേതൃത്വം നല്‍കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വെര്‍ച്വല്‍ മീറ്റീങ്ങിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്.
നവംബറില്‍ നടക്കുന്ന ആരോഗ്യ മന്ത്രിമാരുടെ വാര്‍ഷിക സമ്മേളനത്തില്‍ പാനല്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത വര്‍ഷം മെയില്‍ ഇതുസംബന്ധിച്ച പൂര്‍ണ റിപ്പോര്‍ട്ട് പാനല്‍ അവതരിപ്പിക്കുമെന്നും ടെഡ്രോസ് വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.