ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ട് മത്സരങ്ങളിലായി പോരാട്ടങ്ങളിലായി ബ്രസീലിനും അര്‍ജന്റീനക്കും ജയം. ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ യുറുഗ്വായ്‌യെയും അര്‍ജന്റീന പെറുവിനെയും തോല്‍പ്പിച്ചു. 2-0ത്തിനായിരുന്നു രണ്ട് വമ്പന്മാരുടെയും വിജയം.
ഇതോടെ നാല് മത്സരങ്ങളില്‍ നാലും ജയിച്ച ബ്രസീല്‍ (12 പോയന്റ്) പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 10 പോയന്റുമായി അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്. ഇനി നാല് മാസത്തിന് ശേഷം മാര്‍ച്ച് 25 നാണ് ബ്രസീലിന് യോഗ്യത മത്സരം ഉള്ളത്.
ആര്‍തറും റിച്ചാര്‍ലിസണുമാണ് ബ്രസീലിനായി ഗോളടിച്ചത്. ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും യുറുഗ്വായ്ക്ക് നിരാശയായി. രണ്ടാം പകുതിയില്‍ ഗോളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും എതിരാളികളെ പിടിച്ചുകെട്ടാന്‍ ബ്രസീലിനായി. പരിക്കേറ്റ സൂപ്പര്‍താരം നെയ്മറില്ലാതെ ബ്രസീല്‍ കളിച്ചപ്പോള്‍, കോവിഡ് ബാധിതനായ ലൂയി സുവാരസില്ലാതെയാണ് യുറുഗ്വായ് കളത്തിലിറങ്ങിയത്.
നികോളസ് ഗോണ്‍സാലസും ലോതറോ മാര്‍ടിനസും നേടിയ ഗോളുകളുടെ മികവിലാണ് അര്‍ജന്റീന 2-0ത്തിന് പെറുവിനെ തോല്‍പിച്ചത്. 2004ന് ശേഷം അര്‍ജന്റീന ആദ്യമായാണ് പെറുവില്‍ വിജയിക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.