ലോകത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ആഗോളതലത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,357 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,26,14,260 ആയി ഉയര്‍ന്നു. മരണ സംഖ്യ 5,61,980 ആയി.
കണക്കുകള്‍ പ്രകാരം, ലോകത്തുടനീളം 73,19,442 പേര് ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതില്‍ 59,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 33 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 32,91,387 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. 71,368 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് ബാധിച്ചത്. രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,36,652 ആയി. 14,54,924 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് ബ്രസീലിലാണ്. 24 മണിക്കൂറിനുള്ളില്‍ 1300 ഓളം പേര് മരിച്ചു. 45000 ത്തിലേറേ പേര്‍ക്ക് കോവിഡ് പിടിപെട്ടു. ഇതോടെ ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു. ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.
സൗത്ത് ആഫ്രിക്കയില്‍ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതര്‍ രണ്ടര ലക്ഷം കടന്നു. റഷ്യയില്‍ രോഗികള്‍ 7.10 ലക്ഷം പിന്നിട്ടു. പെറുവില്‍ രോഗബാധിതര്‍ 3,19,646 ആയി വര്‍ധിച്ചു.
അടുത്ത വര്‍ഷം മാര്‍ച്ച് – മേയ് മാസത്തോടെ ആഗോളതലത്തില്‍ 24.9 കോടി കേസുകളും 18 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് മസാചുസെറ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനത്തില്‍ മുന്നറിയിപ്പ് നല്കുന്നു. എംഐടി ഗവേഷകരായ ഹാഷിര്‍ റഹ്മണ്ടാദ്, ടി.വൈ ലിം, ജോണ്‍ സ്റ്റെര്‍മാന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 84 രാജ്യങ്ങളിലെ കോവിഡ് കേസുകള്‍, മരണം, പരിശോധന, മറ്റ് നിരവധി ഘടകങ്ങള്‍ എന്നിവയുടെ ഡാറ്റ ഉപയോഗിച്ചുള്ള പഠനമാണ് ഗവേഷകര്‍ നടത്തിയത്.
ഏകദേശം മൂന്ന് ദശലക്ഷത്തിലധികം കേസുകളുള്ള അമേരിക്കയാണ് നിലവില്‍ ലോകത്തിലെ മഹാമാരിയാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നതെങ്കിലും, ഇന്ത്യ ഉടന്‍ തന്നെ ഇത് മറികടക്കുമെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു. 2021 ഫെബ്രുവരി അവസാനത്തോടെ യുഎസ് ഏറ്റവും കൂടുതല്‍ രണ്ടാമത്തെ പുതിയ കേസുകള്‍ രേഖപ്പെടുത്തുന്ന (പ്രതിദിനം 95,000 കേസുകള്‍) രാജ്യമാകും. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയെത്തും, പ്രതിദിനം 21,000 കേസുകള്‍. ഇറാന് പ്രതിദിനം 17,000 കേസുകളും ഇന്തോനേഷ്യ 13,000 കേസുകളും പ്രതിദിനം രേഖപ്പെടുത്തും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.