Web Desk
കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് പ്രതിദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ലോകത്താകെ 10,585,641 പേരിലേക്ക് കോവിഡ്എത്തി. 513,913 പേര്‍ മരണമടഞ്ഞു. 5,795,656 പേര്‍ രോഗമുക്തരായപ്പോള്‍, 4,276,072 പേര്‍ ചികിത്സയിലുണ്ട്.
അമേരിക്കയില്‍ ചെറിയൊരു ഇടവേളയ്ക്കു ശേഷം രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. 42,500 ഓളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 1199 പേര്‍ മരണമടഞ്ഞു. ജൂണ്‍ 10ന് ശേഷം ആദ്യമായാണ് പ്രതിദിന മരണസംഖ്യ 1000 കടക്കുന്നത്. ഇതുവരെ 1,27,322 പേര്‍ യു.എസില്‍ മരിച്ചതായി ജോന്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രസീലില്‍ 1,408,485 പേര്‍ രോഗികളായി. 59,656 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 647,849 പേരിലേക്ക് വൈറസ് ബാധയെത്തി. 9,320 പേരാണ് മരണമടഞ്ഞത്. ഇന്ത്യയില്‍ 585,792 പേര്‍ രോഗികളായപ്പോള്‍ 17,410 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 312,654 രോഗികളും 43,730 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌പെയിനില്‍ പ്രതിദിന രോഗബാധിതരുടെയും മരണവും തീരെ കുറഞ്ഞുവരുന്നുണ്ട്. നിലവില്‍ 296,351 പേര്‍ രോഗികളായപ്പോള്‍ 28,355 പേര്‍ മരണമടഞ്ഞു. പെറുവാണ് രോഗബാധിതരുടെ പട്ടികയില്‍ ഏഴാമത്. ഇവിടെ 285,213 പേരിലേക്ക് വൈറസ് എത്തി. ആകെ9,677 പേര്‍ മരണമടഞ്ഞു. ചിലിയില്‍ 279,393 പേരാണ് രോഗികളായത്. 5,688 പേര്‍ മരണമടഞ്ഞു. ഇറ്റലിയില്‍ 240,578 പേര്‍ രോഗികളായി. 34,767 പേര്‍ മരണമടഞ്ഞു.
ഇറാന്‍ രോഗബാധിതരുടെ പട്ടികയില്‍ പത്താമതാണ്. ഇവിടെ 227,662 പേര്‍ രോഗികളായി. 10,817 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. ഇവിടെ 226,089 പേര്‍ രോഗികളായപ്പോള്‍ ഇതുവരെ 27,769 പേര്‍ മരണമടഞ്ഞു.
അതേസമയം ഇന്ത്യയില്‍ ആകെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു. ഇന്ത്യയില്‍ ഇതാദ്യമായി പ്രാദേശികമായി വികസിപ്പിച്ച കോവിഡ് വാക്സിന്‍ കോവാക്സിന് പരീക്ഷണാനുമതി ലഭിച്ചിട്ടുണ്ട്.
കൊറോണ ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. ആദ്യമായാണ് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 500 കടക്കുന്നത്. 18653 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.