Kerala

തോട്ടം തൊഴിലാളികള്‍ക്ക് വീടൊരുക്കാന്‍ ‘ഓണ്‍ യുവര്‍ ഓണ്‍ ഹൗസ്’

 

തലമുറകളായി തോട്ടം ലയങ്ങളിലെ ഒറ്റമുറിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി വീട് ഒരുക്കാന്‍ തൊഴില്‍ വകുപ്പ് ‘ഓണ്‍ യുവര്‍ ഓണ്‍ ഹൗസ് ‘ ഭവന പദ്ധതി നടപ്പാക്കുന്നു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികള്‍ക്കായാണ് പദ്ധതി. ആദ്യഘട്ടത്തില്‍ ഇടുക്കി കുറ്റിയാര്‍വാലിയില്‍ പത്തു വീടുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി. തൊഴില്‍ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ദേവികുളം താലൂക്കിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍ 5.49 ഏക്കര്‍ റവന്യൂ ഭൂമി കണ്ടെത്തി. കൊല്ലം പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സിലെ തൊഴിലാളികള്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണവും തുടങ്ങി.

തോട്ടങ്ങളില്‍ തൊഴിലെടുക്കുമ്പോള്‍ ലയങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ പല തലമുറകള്‍ ഒരുമിച്ച് കഴിയേണ്ട നിലയാണ് പല ലയങ്ങളിലും. ഈ സാഹചര്യത്തിലാണ് തൊട്ടം തൊഴിലാളികള്‍ക്കായി ഭവനപദ്ധതികള്‍ നടപ്പാക്കുന്നത്. വയനാട് ജില്ലയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് നൂറ് വീടുകളാണ് തൊഴില്‍ വകുപ്പ് നിര്‍മ്മിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ ഒരേക്കര്‍ ഭൂമി കൈമാറാന്‍ നടപടികളായി. ഇടുക്കി പീരുമേട്ടില്‍ ഭവന പദ്ധതിക്കായി ഭൂമികണ്ടെത്താനുള്ള നടപടി തുടരുകയാണ്. ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴില്‍ വകുപ്പ് നടത്തിയ സര്‍വേയില്‍ 32,454 തോട്ടം തൊഴിലാളികള്‍ക്ക് വീടില്ലെന്ന് കണ്ടെത്തിയിരുന്നു. വിരമിച്ച തൊഴിലാളികളില്‍ 5348 പേര്‍ക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനുള്ള നടപടികളും തുടരുകയാണ്‌

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.