വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി പുതിയ നവോത്ഥാന ചരിത്രമെഴുതിയ സൗദിയില്‍ പുതിയ അനുമതി.
റിയാദ് : സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നു.
സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 പദ്ധതി പ്രകാരം സ്ത്രീകളെ സ്വയം പര്യാപതതയിലേക്ക് നയിക്കാനാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.
തലസ്ഥാന നഗരമായ റിയാദ് ഉള്‍പ്പടെ പതിനെട്ട് നഗരങ്ങളില്‍ ടാക്‌സി ഓടിക്കുന്നതിന് പരിശീലനം നല്‍കുന്ന സ്‌കൂളുകള്‍ ആരംഭിച്ചു.
പുതിയ പ്രഖ്യാപനത്തെ സ്ത്രീകള്‍ ആഹ്‌ളാദത്തോടെയാണ് വരവേറ്റത്. വനിതകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ഇത് ഉപകരിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പ്രഖ്യാപനമാണ് 2017 ല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിനുള്ള അവകാശം നല്‍കി ഉത്തരവിട്ടത്. അതിനു ശേഷം ഇതുവരെ 1,74,000 വനിതകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.