Web Desk
ജനീവ: ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമണ്ടാക്കാന്‍ ലോകാരോഗ്യ സംഘടന വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നത്. ഡബ്ല്യു.എച്ച്.ഒ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമായ മിസ്റ്റര്‍ ബീനിനെയാണ്.
മിസ്റ്റര്‍ ബീനിന്‍റെ കാര്‍ട്ടൂണ്‍ കഥാപാത്രം കോവിഡ് പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമെന്ന് എഴുതിയ റോളര്‍ കാണിക്കുന്നതാണ് 31 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ. ‘മിസ്റ്റര്‍ ബീന്‍സ് എസന്‍ഷ്യല്‍ കോവിഡ്-19 ചെക് ലിസ്റ്റ്’ എന്ന വീഡിയോയിലൂടെ കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, അയല്‍വാസികളോട് ദയ കാണിക്കല്‍ തുടങ്ങിയവയുടെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് ലോകാരോഗ്യ സംഘടന.