കെ.അരവിന്ദ്
ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍ ഏജന്റ് എന്ന ഇടനിലക്കാരനെ ഒഴിവാക്കാന്‍ സാധിക്കുന്നതു കൊണ്ടാണ് പ്രീമിയം കുറയുന്നത്. ഏജന്റിന് നല്‍കേണ്ട കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ചെലവ് ലാഭിക്കാന്‍ സാധിക്കുന്നതോ ടെ പോളിസി കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങാ ന്‍ സാധിക്കുന്നു.
ഏജന്റിനെ ആശ്രയിക്കാതെ പോളിസി നേ രിട്ടുവാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കമ്മിഷന്‍ ലാഭിക്കാന്‍ സാധിക്കുമെങ്കിലും തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്തുന്ന ബാ ധ്യത ഉപഭോക്താവിന്റേതു തന്നെയാകുന്നു. അതുകൊണ്ടുതന്നെ തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്തുന്നതിന് ഉപഭോക്താവ് അല്‍പ്പം `ഗൃഹപാഠം’ ചെയ്യേണ്ടതുണ്ട്.
ഓണ്‍ലൈന്‍ വഴി പോളിസിയെടുക്കുന്നത് സൗകര്യപ്രദവും വേഗമേറിയതും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണെങ്കിലും എല്ലാതരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അനുയോജ്യമല്ല. ഓണ്‍ലൈന്‍ വഴി പോളിസിയെടുക്കുമ്പോള്‍ അഡൈ്വസര്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ചെലവ് കുറയുന്നത് മൂലം പോളിസിയുടെ മൊത്തം ചെലവ് കുറയുമെങ്കിലും ചിലതരം പോളിസികള്‍ എടുക്കുമ്പോള്‍ അഡൈ്വസറുടെ സഹാ യം ആവശ്യമാണ്. സങ്കീര്‍ണതയുള്ളതും മനസിലാക്കാന്‍ പ്രയാസമുള്ളതുമായ പോ ളിസികളുടെ കാര്യത്തില്‍ പ്രീമിയം കുറയുന്നതിനെക്കാള്‍ അഡൈ്വസറുടെ സേവനത്തിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടത്.
ആരോഗ്യ ഇന്‍ഷൂറന്‍സ് പോലെയുള്ള സ ങ്കീര്‍ണ്ണമായ ഉല്‍പ്പന്നങ്ങള്‍ ഉദാഹരണം. ആ രോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ ഒട്ടേ റെ നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെട്ടിരിക്കും. ചില രോഗങ്ങളെ പോളിസി കവറേജില്‍ നിന്ന് ഒഴിവാക്കുകയും വിവിധ ഇനം ചെലവുകള്‍ക്ക് നല്‍കുന്ന കവറേജിന് പരിധി കല്‍പ്പിക്കുകയും ചെയ്യുന്നത് ആരോഗ്യ ഇന്‍ ഷൂറന്‍സ് പോളിസികളില്‍ സാധാരണമാണ്. വിവിധ തരം പ്ലാനുകള്‍ക്ക് അനുസരിച്ച് ഇത്ത രം നിബന്ധനകളും വ്യത്യസ്‌തമായിരിക്കും. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വഴി ഇ ത്തരം വിശദാംശങ്ങള്‍ മനസ്സിലാക്കിയതിനുശേഷം തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്തി വാങ്ങുകയെന്നത് ഉപഭോക്താവിന് എളുപ്പമല്ല.
ആരോഗ്യ ഇന്‍ഷുറന്‍സില്‍ പ്ലാനുകളുടെ വൈവിധ്യം വളരെ വലുതാണ്. ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്ത രോഗങ്ങള്‍, നിലവിലുള്ള അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കാത്ത കാലയളവ് തുടങ്ങിയ നിബന്ധനകള്‍ പോളിസിക്ക് അനുസരിച്ച് വ്യത്യസ്‌തമായിരിക്കും. ഇത്ത രം വ്യവസ്ഥകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയില്ലെങ്കില്‍ ചികിത്സാ സമയത്ത് ലഭിക്കേണ്ട കവറേജിനെ പ്രതികൂലമായി ബാധിച്ചേക്കാം.
ഓണ്‍ലൈന്‍ വഴി പോളിസി വാങ്ങുമ്പോള്‍ അഡൈ്വസറുടെ സേവനം ഉപഭോക്താവിന് ലഭിക്കാ ത്തതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോലു ള്ള സങ്കീര്‍ണ്ണമായ പ്ലാനുകളുടെ കാര്യത്തില്‍ തനിക്ക് അനുയോജ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന സ്ഥിതി വിശേഷവുമുണ്ടാകാം.
അതേ സമയം ടേം പോളിസികള്‍ പോലുള്ള ലൈഫ് ഇന്‍ ഷുറന്‍സ് മാത്രം ഉദ്ദേശിച്ചുള്ള പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് തന്നെ സ്വയം തിരഞ്ഞെടുക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് ഏജന്റുമാരെ ആശ്രയിക്കുകയാണെങ്കില്‍ തന്നെ ഉപഭോക്താവിന് ലഭിക്കുന്ന സേവനത്തിന്റെ നിലവാരം ഏജന്റിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പല ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്‌ത് ഒരു പോളിസി തിരഞ്ഞെടുക്കുക എന്നത് ഏജന്റ് വഴി പോളിസി വാങ്ങുമ്പോള്‍ പലപ്പോഴും സാധ്യമാകണമെന്നില്ല. അതേ സമയം ഓണ്‍ലൈന്‍ വഴി പോളിസി വാങ്ങുമ്പോള്‍ നിശ്ചിത സ്വഭാവമുള്ള സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഓണ്‍ലൈന്‍ വഴി ടേം പോളിസികള്‍ വാങ്ങുമ്പോള്‍ പ്രീമിയത്തില്‍ വലിയ അന്തരമുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.