പ്രവര്‍ത്തന മികവിന് രാജ്യത്തെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയും. 12 കലക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് വയനാട് ജില്ലാ കലക്ടര്‍ ഇടം പിടിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് 5 പേര്‍ പട്ടികയില്‍ ഇടം നേടി.
മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയുടെ മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്‌കാര പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തെ വിവിധ ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള ചുരുക്കപ്പട്ടികയില്‍ 12 പേരാണുള്ളത്. വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള അറാമതായാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ നിന്നും തെലങ്കാനയില്‍ നിന്നും രണ്ട് പേര്‍ വീതവും പട്ടികയിലുണ്ട്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള മൂല്യനിര്‍ണയം സെപ്തംബര്‍ 11ന് നടക്കും. പ്രവര്‍ത്തന നേട്ടങ്ങളെ അസ്പദമാക്കി ജില്ലാ കലക്ടര്‍മാര്‍ 15 മിനിട്ട് ദൈര്‍ഘ്യം വരുന്ന പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തണം. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല അബ്ദുള്ള. 2019 നവംബറിലാണ് വയനാട് ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തത്.
വയനാടിനുള്ള അംഗീകാരമായി പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചതിനെ കാണുന്നുവെന്ന് ഡോ അദീല അബ്ദുള്ള പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പദ്ധതിക്ക് വായ്പ ലഭ്യമാക്കിയതടക്കമുള്ള പ്രവര്‍ത്തനങ്ങളും പട്ടികയില്‍ ഇടം പിടിക്കാന്‍ ഡോ അദീല അബ്ദുള്ളക്ക് സഹായകരമായി എന്ന് വിലയിരുത്തപ്പെടുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.