വയനാട്: മണ്ണിടിച്ചലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിന് ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയിലാണ് മണ്ണിടിച്ചല്‍ ഉണ്ടായത്. ചുരം പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമേയാണ് ഇത്. ചെറു കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കയറ്റിവിടുന്നുള്ളൂ.
കെ.എസ്.ആര്‍.ടി.സി മിനി ബസുകള്‍ നടത്തുന്ന ചെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരം ഇടിഞ്ഞ ഭാഗത്ത് ബസുകള്‍ക്ക് കടന്നുപോകാന്‍ ആവാത്തതിനാല്‍ ഒന്‍പതാം വളവിന് താഴെ യാത്രക്കാരെ ഇറക്കി ചുരം ഇടിഞ്ഞ ഭാഗത്തുകൂടി നടന്ന് മറ്റൊരു ബസില്‍ കയറി വേണം അടിവാരത്തേക്ക് യാത്ര ചെയ്യാന്‍.
ദീര്‍ഘദൂര സര്‍വീസുകള്‍ രാത്രിയില്‍ ചുരത്തിലൂടെ കടന്നുപോയിരുന്നു എങ്കിലും അതിനും ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ കുറ്റ്യാടി ചുരം വഴി മാത്രമേ ദീര്‍ഘദൂര ബസുകള്‍ക്ക് സര്‍വീസ് നടത്താനാകൂ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.