മുംബൈ: വാട്‌സ്ആപ്പ് വഴി പണം അയക്കുന്ന വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസിന് ഇന്ത്യ അനുമതി നല്‍കി. ഇന്ന് മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പണം അയക്കാനാകുമെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതമായുള്ള പണമിടപാട് നടത്താന്‍ സാധിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
യുപിഐ സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്മെന്റ് ബാങ്ക് ഉള്‍പ്പെടെ മുന്‍നിര ബാങ്കുകളുടെ അക്കൗണ്ടുടമകള്‍ക്ക് വാട്സ്ആപ്പ് പേയ്മെന്റ് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.
ഒരു സന്ദേശം അയക്കുന്നത് പോലെ പണം കൈമാറന്‍ ഇതിലൂടെ കഴിയും. വാട്സാപ്പ് പേയുടെ വരവ് ഇന്ത്യയില്‍ പേടിഎം, ഗൂഗിള്‍ പേ, വാള്‍മാര്‍ട്ടിന്റെ ഫോണ്‍പെ, ആമസോണ്‍ പേ, കൂടാതെ മറ്റ് ഡസന്‍ കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് വെല്ലുവിളിയാകും. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി സഹകരിച്ചാണ് വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് സവിശേഷത രൂപകല്‍പ്പന ചെയ്തത്.
വാട്ട്‌സ്ആപ്പിലെ എല്ലാ സവിശേഷതകളെയും പോലെ, പേയ്‌മെന്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഓരോ പേയ്‌മെന്റിനും വ്യക്തിഗത യുപിഐ പിന്‍ നല്‍കുന്നത് ഉള്‍പ്പെടെ ശക്തമായ സുരക്ഷയും സ്വകാര്യതാ തത്വങ്ങളും ഉപയോഗിച്ചാണ്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോം അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പില്‍ ആളുകള്‍ക്ക് വാട്ട്‌സ്ആപ്പിലെ പേയ്‌മെന്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.