പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് വ്യാജമദ്യ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവ്യശ്യുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ചെല്ലങ്കാവ് ആദിവാസി കോളനി സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
അതേസമയം സ്ഥലത്ത് വ്യാജമദ്യം എത്തിച്ചത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണെന്ന സിപിഎമ്മിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ചെല്ലങ്കാവ് ആദിവാസി കോളനിയിലെ മൂര്‍ത്തി, അരുണ്‍, രാമന്‍, ശിവന്‍, അയ്യപ്പന്‍ എന്നിവരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. നിലവില്‍ കേസന്വേഷണം ഏറ്റെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരന്തത്തിന് പിന്നില്‍ വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെഥനോള്‍ (മീഥൈല്‍ ആല്‍ക്കഹോള്‍) അടങ്ങിയ സ്പിരിറ്റാണെന്ന് എക്‌സൈസ് വകുപ്പിന് ലഭിച്ച ലാബ് പരിശോധന ഫലത്തില്‍ വ്യക്തമായിട്ടുണ്ട്. ആദിവാസി ഊരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 13 ലിറ്റര്‍ സ്പിരിറ്റിന്റെ സാമ്പിള്‍ പോലീസിന്റെ കെമിക്കല്‍ ലാബിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. ദുരന്തകാരണം മെഥനോള്‍ അടങ്ങിയ സ്പിരിറ്റാണെന്ന് ഉറപ്പായ സാഹചര്യത്തില്‍ കഞ്ചിക്കോട് കേന്ദ്രീകരിച്ച് ഇത്തരം സ്പിരിറ്റ് സൂക്ഷിക്കുന്ന വ്യവസായശാലകളില്‍ പോാലീസ് പരിശോധന നടത്തിവരുകയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.