Kerala

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നവംബറിൽ പൂർത്തിയാക്കും; മന്ത്രി ജി സുധാകരൻ

 

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഈ വർഷം നവംബറിൽ കമ്മീഷൻ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. പാലാരിവട്ടം പാലം പുനർ നിർമാണം അടുത്ത വർഷം മെയ് മാസത്തിൽ പൂർത്തിയാക്കും. നിർമ്മാണം പൂർത്തിയായാലും മതിയായ പരിശോധനകൾ നടത്തിയതിനു ശേഷമേ ഇവ ഗതാഗതത്തിനായി തുറന്നു കൊടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലാരിവട്ടം മേൽപ്പാലം പുനർ നിർമ്മിക്കുന്നതിന് 9 മാസം ആണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ പണം കൈവശമുണ്ടെന്ന് ഡിഎംആർസിയും ഇ. ശ്രീധരനും അറിയിച്ചിട്ടുണ്ട്. മുൻ കരാറനുസരിച്ച് പാലം പൊളിച്ചു പണിയുന്നതിനുള്ള മുഴുവൻ തുകയും പഴയ കരാറുകാരൻ നൽകേണ്ടതുണ്ട്. നിർമ്മാണ കരാർ കൊണ്ട് സംഭവിച്ച നഷ്ടം കരാറുകാരൻ തന്നെ നികത്തണം എന്നാണ് വ്യവസ്ഥ. സർക്കാരിന്റെ പൊതു നിർമ്മിതികൾ തടസ്സപ്പെടുത്താൻ ചിലർ രംഗത്തെത്തിയിട്ടുണ്ട്.  പഴയ കരാറുകാരനെ രക്ഷിക്കുന്നതിനു വേണ്ടി ഏതാനും സ്വകാര്യ എൻജിനീയർമാർ വാദം ഉന്നയിക്കുകയാണ്.

സ്ട്രക്ചറൽ എഞ്ചിനീയർമാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ സേവനം കരാറുകാർക്ക് വേണ്ടിയാണ്; നാടിനു വേണ്ടിയല്ല. അവർ നിർബന്ധിച്ചതിനാലാണ് പഴയ കരാറുകാരൻ ഹൈക്കോടതിയിൽ കേസിനു പോയത്. ഈ കേസില്ലായിരുന്നുവെങ്കിൽ ഈ സമയത്തിനുള്ളിൽ പാലത്തിൻറെ പുനർനിർമ്മാണം പൂർത്തിയാകുമായിരുന്നു.

വിദഗ്ധർ എന്ന് അവകാശപ്പെടുന്ന ചിലർ, അവരുടെ വൈദഗ്ദ്ധ്യം പണത്തിനു വേണ്ടി വിറ്റു തുലച്ചവരാണ്. പാലാരിവട്ടം പാലത്തിന്റെ നിർമാണം തുടങ്ങിയത് 2014 ജൂൺ ഒന്നിനാണ്.
മുൻ സർക്കാരിന്റെ കാലത്ത് മുപ്പത് മാസവും ഈ സർക്കാരിൻ്റെ കാലത്ത് രണ്ടു മാസവും ആണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ഈ സർക്കാരിന്റെ കാലത്ത് മിനുക്കുപണികൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.  അതുവരെ ഉണ്ടായ നിർമ്മാണ രീതികളിൽ നിന്ന് വേറിട്ട പലരീതികളും പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിൽ അവലംബിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.