India

‘വോക്കല്‍ ഫോര്‍ ലോക്കല്‍’; പ്രോത്സാഹിപ്പിക്കണമെന്ന് ആത്മീയ നേതാക്കളോട് പ്രധാനമന്ത്രി

 

ആത്മ നിര്‍ഭര്‍ ഭാരതത്തിനായി ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ പ്രോത്സാഹിപ്പിക്കാന്‍ ആത്മീയ നേതാക്കളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു ഭക്തിപ്രസ്ഥാനം, സ്വാതന്ത്ര്യസമരത്തിന് അടിത്തറ ഏകിയതുപോലെ, ഇന്ന് ആത്മീയ നേതാക്കള്‍, മഹാത്മാക്കള്‍, ആചാര്യന്മാര്‍ എന്നിവര്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന് അടിത്തറ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൈനാചാര്യന്‍ വിജയ് വല്ലഭ് സുരീശ്വര്‍ ജി മഹാരാജിന്റെ നൂറ്റി അന്‍പത്തി ഒന്നാം ജന്മ വാര്‍ഷിക ദിനത്തില്‍ ‘സമാധാന പ്രതിമ’ വീഡിയോ കോണ്‍ഫറന്‍സിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരം ഉള്‍പ്പെടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സംഭവവികാസങ്ങളിലും നിലവിലെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയിലും ആത്മീയവും മതപരവുമായ അടിത്തറയെ പറ്റിയാണ് അദ്ദേഹം തന്റെ ഇന്നത്തെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്.

‘വോക്കല്‍ ഫോര്‍ ലോക്കല്‍’ (പ്രാദേശികമായതിനുവേണ്ടി ശബ്ദിക്കൂ)എന്ന ആശയത്തെ എടുത്തു പറഞ്ഞ പ്രധാനമന്ത്രി, ഭക്തിപ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന് വേണ്ട പോഷണം നല്‍കിയതായും അഭിപ്രായപ്പെട്ടു.ആചാര്യന്മാര്‍, സന്യാസികള്‍,യോഗി ശ്രേഷ്ഠര്‍ എന്നിവരുടെ ആശയങ്ങളില്‍ നമ്മുടെ രാജ്യത്തെ ഓരോ പ്രദേശത്തുമുള്ള ജനങ്ങള്‍ പ്രചോദിതരും പ്രബുദ്ധരുമായ കാര്യം നാം ഓര്‍മിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഈ അവബോധമാണ് പിന്നീട് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ശക്തി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്, ആത്മീയ നേതാക്കളോട് അദ്ദേഹം ശക്തമായി അഭ്യര്‍ത്ഥിച്ചു. ഭക്തിപ്രസ്ഥാനം,സ്വാതന്ത്ര്യസമരത്തിന് അടിത്തറയും പിന്തുണയും ഏകിയതുപോലെ ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ അടിത്തറ നമ്മുടെ സന്യാസിമാരും യോഗി വര്യന്മാരും ആചാര്യന്മാരും സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അനുയായികളെ അഭിസംബോധന ചെയ്യുമ്പോഴും ആത്മീയ സമ്മേളനങ്ങളിലും വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന സന്ദേശം പരമാവധി പ്രചരിപ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആത്മീയ നേതാക്കളുടെ സാക്ഷ്യപ്പെടുത്തല്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ സന്ദേശത്തിന് കൂടുതല്‍ ശക്തി പകരും. സ്വാതന്ത്രസമര കാലയളവില്‍, രാജ്യത്തെ പ്രചോദിപ്പിച്ചത് പോലെ സ്വാശ്രയ ഭാരത നിര്‍മ്മിതിക്കും ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.