മസ്‌കത്ത്: ആറുമാസത്തിലധികമായി ഒമാന് പുറത്തുള്ളവര്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍വിസ നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വിസാ നിയമത്തില്‍ നല്‍കിയിരുന്ന ഇളവുകള്‍ വ്യോമഗതാഗതം സാധാരണനിലയിലായതോടെ എടുത്തുമാറ്റിയിരുന്നു. 180 ദിവസം രാജ്യത്തിന് പുറത്തായിരുന്നവര്‍ക്ക് പ്രവേശനാനുമതി നല്‍കില്ലെന്നു ചൂണ്ടികാട്ടി ആര്‍.ഒ.പി സിവില്‍ ഏവിയേഷന് സര്‍ക്കുലര്‍ നല്‍കി.ജനുവരി ഒന്നുമുതല്‍ ഇളവുകള്‍ നിര്‍ത്തലാക്കുന്നുവെന്നാണ് സര്‍ക്കുലര്‍.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിമാന ഗതാഗതം സ്തംഭിച്ചതിനാല്‍ വിദേശത്ത് കുടുങ്ങിയ തൊഴില്‍ വിസക്കാര്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി പറഞ്ഞു. നിയമപരമായി അനുവദിക്കപ്പെട്ട കാലയളവായ ആറുമാസം കഴിഞ്ഞവര്‍ക്ക് വിസ വിദേശത്തുനിന്ന് പുതുക്കാനുള്ള സൗകര്യം അതില്‍പെട്ടതായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.