വെബ് ഡെസ്ക്ക് 26 / 05 / 2020
തിരുവനന്തപുരം :രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .നേരെത്തെ രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് കനത്ത പിഴ ഈടാക്കും .ഇവർക്ക് 28 ദിവസത്തെ നിർബന്ധിത കൊറന്റൈനും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി .
മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരിച്ചു വരാനുള്ള പാസിൻറെ മറവിൽ തമിഴ് നാട്ടിൽ നിന്ന് കെട്ടിട നിർമ്മാണ തൊഴിലാളികൾ
വരുന്നതായി റിപ്പോർട്ടുകളുണ്ട് .കുറുക്കു വഴികളിലൂടെ ആളുകളെത്തിയാൽ രോഗ വ്യാപനം നിയന്ത്രിക്കാനാവില്ല .സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതിൽ കൂടുതൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
വ്യക്തമാക്കി .
ബസുകളിലും ബസ് സ്റ്റാൻറ്റിലും തിരക്കനുഭവപ്പെടുന്നു .ഓട്ടോകളിലും കൂടുതൽ പേർ സഞ്ചരിക്കുന്നു പലയിടത്തുനിന്നും
ഇത്തരം പരാതികൾ കിട്ടുന്നു .വിലക്ക് ലംഘിച് ആളുകളെ കയറ്റുന്ന വാഹന ഉടമകൾക്കെതിരെ നടപടിയുണ്ടാകും .
ഡ്രൈവറുടെ ലൈസെൻസ് സസ്പെൻഡ് ചെയ്യും .തിരക്കൊഴിവാക്കാൻ പോലീസ് കാർക്കശ്യമായി ഇടപെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .