സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കും ദളിത് – ആദിവാസി-മുസ്ലീം ലൈംഗിക ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തിൽ കേരളമെമ്പാടും ‘ലക്ഷം പ്രതിഷേധജ്വാല ‘ സംഘടിപ്പിക്കാൻ സ്ത്രീ പ്രസ്ഥാനങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ഹാഥ്റാസ് പെൺകുട്ടിയുടെ കുടുംബത്തിനെതിരെ കേസ് കെട്ടിച്ചമക്കാനുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ നീക്കവും ഇന്ത്യയിലെമ്പാടും ആദിവാസി-ദളിത് – മുസ്ലീം – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ശക്തിപെട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളും സംഘപരിവാർ ഫാസിസവൽക്കരണ ശ്രമങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് യോഗം വിലയിരുത്തി കേരളത്തിലും വാളയാർ പെൺകുട്ടികളുടെ അമ്മ നീതിക്കായി തെരുവിൽ സമരത്തിലാണ് വിദ്യാലയങ്ങളിലടക്കം ലൈംഗിക പീഡനത്തിനിരയാകുന്ന പെൺകുട്ടികൾ നിയമപരിരക്ഷ കിട്ടാതെ വീണ്ടും ഭരണകൂട പീഡനത്തിനിരയാകു ന്നു . ദളിത് – ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ പെരുകുമ്പോഴും പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാട് പോലീസ് അധികൃതരിൽ നിന്നും ഉണ്ടാകുന്നു.
നീതിക്കു വേണ്ടി ശബ്ദമുയർത്തുന്ന മനുഷ്യാവകാശപ്രവർത്തകരെ ജയിലിലടച്ച് നിശ്ശബ്ദമാക്കുന്ന പ്രവണത ശക്തിപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും വിപുലമായ ഐക്യം സൃഷ്ടിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനാണ് പ്രതിഷേധ ജ്വാല കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ട് നവം 1 ന് വൈകു. 5 മണി മുതൽ 6 മണി വരെ തെരുവുകളിലും താമസസ്ഥലങ്ങളിലും പാതയോരങ്ങളിലും തൊഴിലിടങ്ങളിലും പ്രതിഷേധ ജ്വാല തെളിക്കാനാണ് തീരുമാനം.
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കെ.അജിത, ശീതൾ ശ്യാം, അമ്മിണി വയനാട്, ഗോമതി ജി (മൂന്നാർ) എം. സുൽ ഫത്ത്, റംസീന ഉമൈബ ജ്യോതി നാരായണൻ , സോണിയ ജോർജ് ഡോ.പി.ഗീത, പ്രൊഫ. കുസും ജോസഫ്, ശ്രീജ നെയ്യാറ്റിൻകര ഡോ. സ്മിത പി കുമാർ, അഡ്വ രമ. കെ എം ,ബൾക്കീസ് ബാനു, അഡ്വ. ഭദ്ര , പ്രസന്ന പാർവ്വതി ചിത്ര നിലമ്പൂർ, അമൃത കെ.എസ്., ബിന്ദു തങ്കം കല്യാണി , സ്മിത പന്ന്യൻ, സീന യു.ടി.കെ, സാവിത്രി. കെ.കെ, റിൻസ തസ്നി, അഖിൽ വൈ.എസ്, മാനസി ദൈവാനി എന്നിവരടങ്ങിയ പ്രസീഡിയത്തെ യോഗം തെരെഞ്ഞെടുത്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി 200 ഓളം പേർ ചേർന്ന സംഘാടക സമിതി രൂപീകരിച്ചു. വിവിധ ജില്ലകളിൽ വിപുലമായ സംഘാടക സമിതികൾ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.