അബുദാബിയിൽ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിൽ കണ്ടുകെട്ടുന്നതിനും പിഴ ചുമത്തുന്നതിനും പൊലീസ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് കേടുപാടുണ്ടാക്കുകയും, റോഡിൽ മത്സരയോട്ടം നടത്തുകയും, സാധുവായ ലൈസൻസ് പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം തെരുവിലിറക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ 50,000 ദിർഹം (പത്തു ലക്ഷം )വരെ പിഴ ചുമത്തും.
ലൈസൻസില്ലാതെ വാഹനമോടിച്ചാലും കനത്ത പിഴയുണ്ട്. റെഡ് സിഗ്നൽ മറികടന്നാലുള്ള പിഴയും 50,000 ദിർഹമാക്കി. 6 മാസത്തേക്ക് ലൈസൻസ് പിടിച്ചുവയ്ക്കുകയും ചെയ്യും
വാഹനത്തിന്റെ എൻജിനിലോ ചേസസിലോ മാറ്റം വരുത്തിയാൽ 10,000 ദിർഹം പിഴ.
അമിതവേഗം, പെട്ടെന്ന് റോഡ്‌ലൈൻ മാറൽ, അകലം പാലിക്കാതെ വാഹനം ഓടിക്കുക , സിഗ്‌നൽ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ അപകടമുണ്ടാക്കൽ എന്നീ നിയമലംഘനം നടത്തുന്ന ഡ്രൈവർമാരിൽനിന്ന് 5,000 ദിർഹം പിഴ ഈടാക്കും. വാഹനങ്ങളുടെ മുൻസീറ്റുകളിൽ 10 വയസ്സും അതിൽ താഴെയുമുള്ള കുട്ടികളെ ഇരുത്തി സഞ്ചരിക്കുന്ന ഡ്രൈവർമാർക്കും 5,000 ദിർഹം പിഴ ചുമത്തും. 7,000 ദിർഹത്തിന് മുകളിലുള്ള എല്ലാ പിഴകളും ഒറ്റതവണയായി അടയ്ക്കണമെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പിഴയടച്ച് മൂന്നു മാസത്തിനു ശേഷം ഡ്രൈവർമാർ സ്വീകരിക്കാതിരുന്നാൽ വാഹനങ്ങൾ ലേലത്തിന് വെക്കും. അബുദാബി എമിറേറ്റിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷാ നിയമങ്ങളുടെ പ്രാധാന്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.