Kerala

തിരുവിതാകൂർ വീരനായകന്‍റെ ബ്രഹ്മാണ്ഡ ചിത്രം നാല് ഭാഷകളിൽ; സംവിധാനം ആർ എസ് വിമൽ

ലണ്ടനിലെ പ്രശസ്ത ഗ്രാഫിക് സ്റ്റുഡിയോയിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രത്തിൽ മലയാളത്തിന്‍റെ ഒരു മെഗാ സൂപ്പർസ്റ്റാറാണ് നായകൻ
തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ ഒരു ബ്രഹ്‌മാണ്ഡ ചിത്രവുമായിട്ടാണ് സംവിധായൻ ആർഎസ് വിമൽ വീണ്ടും എത്തുന്നത്. തിരുവിതാകൂറിന്‍റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ വീരനായകന്‍റെ വേഷം അവതരിപ്പിക്കുന്നതു മലയാളത്തിന്‍റെ ഒരു സൂപ്പർ താരമെന്നാണ് വിമൽ തന്‍റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. എന്ന് നിന്‍റെ മൊയ്തീനിലൂടെ പ്രസ്തനായ ആർഎസ് വിമൽ തന്‍റെ രണ്ടാമത്തെ ചിത്രമായ കർണ്ണന്‍റെ ചിത്രീകരണം  നടക്കുകയാണ്. വിക്രം ആണ് കർണ്ണനിലെ നായകൻ.  അത് കഴിഞ്ഞിട്ടാവും ഈ പ്രൊജക്റ്റ്‌ ആരംഭിക്കുക എന്നാണ് സൂചന.

വിമലിന്‍റെ കുറിപ്പ് വായിക്കാം 

“തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം…

തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു..
ധര്‍മരാജ്യ..
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ POOJA ENTERTAINMENT ന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഞാന്‍ തന്നെയാണ്..പൂര്‍ണമായും വിര്‍ച്വല്‍ പ്രൊഡക്ഷന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ധര്‍മരാജ്യ..ലണ്ടനിലെ AiSOLVE STUDIO യും POOJA STUDIO യും സംയുക്ത സഹകരണത്തോടെയാണ് VIRTUAL സ്ക്രീനുകള്‍ തയ്യാറാക്കുക. സിനിമയുടെ സാങ്കേതിക നിര്‍വഹണം നടത്തുന്നത് പ്രിയ സുഹൃത്ത്  കൂടിയായ PRAJAY J KAMAT ആണ്..മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക..
ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ…

RS VIMAL

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.