കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതി കൊല്ലം കടയ്ക്കല്‍ ജുബേരിയ മന്‍സിലില്‍ സുരേഷിന് (ഷാജഹാന്‍ -51) 24 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 1,50,000 രൂപ പിഴയും അടക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ തുക പെണ്‍കുട്ടിക്ക് കൈമാറും. കഴിഞ്ഞദിവസം സുരേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിതുര പീഡനവുമായി ബന്ധപ്പെട്ട് സുരേഷ് ഒന്നാം പ്രതിയായി രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒന്നിലാണ് പ്രത്യേക കോടതി വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, മോശമായ കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് കൈമാറല്‍, അനാശാസ്യം എന്നീകുറ്റങ്ങളാണ് തെളിഞ്ഞത്. എന്നാല്‍, ബലാത്സംഗ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് ജഡ്ജി ജോണ്‍സണ്‍ ജോണ്‍ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയെ നേരത്തേ വെറുതെവിട്ട സാഹചര്യത്തിലാണ് പ്രേരണക്കുറ്റം തള്ളിയത്. സുരേഷ് പെണ്‍കുട്ടിയെ ഇയാള്‍ക്ക് കൈമാറി ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
ബലാത്സംഗമടക്കം സുരേഷ് ഒന്നാം പ്രതിയായ 23 കേസുകളില്‍ ഇനി വിചാരണ ആരംഭിക്കാനുണ്ട്. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ സുരേഷ് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
1995 നവംബര്‍ മുതല്‍ 96 ജൂലൈവരെ പലര്‍ക്കും കൈമാറി. 1996 ജൂലൈ 16ന് പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് പുറത്തറിഞ്ഞത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ കേസ് വിവാദമായി. ഇതിനിടെ, സുരേഷ് ഒളിവില്‍ പോയി. കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടത്തിലും വിചാരണ നടന്നത്. പ്രതികളെ യുവതിക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്നതോടെ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവരെയെല്ലാം കോടതി വെറുതെവിട്ടു. ഇവര്‍ കൂറുമാറിയതായി അന്ന് കോടതി പ്രഖ്യാപിച്ചിരുന്നു.
രണ്ടാംഘട്ട വിചാരണയില്‍ 14 കേസുകളിലെ 17 പ്രതികളെ കോടതി വെറുതെവിട്ടതിനു പിന്നാലെ 19 വര്‍ഷം ഒളിവിലിരുന്ന സുരേഷ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 14 മാസത്തിനുശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി. 2019 ജൂണില്‍ ഹൈദരാബാദില്‍നിന്ന് പിടികൂടിയതോടെയാണ് വിചാരണ പുനരാരംഭിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.