Architecture

ഹരിത- സുസ്ഥിര വാസ്തുവിദ്യാ സമ്പ്രദായങ്ങൾ സ്വീകരിക്കണം: ഉപരാഷ്ട്രപതി

 

ഹരിത വാസ്തുവിദ്യാ രീതികൾ (പ്രകൃതി സൗഹൃദ നിർമ്മാണ രീതികൾ ) സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ആര്‍ക്കിടെക്റ്റുകളോട് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വരാനിരിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതികളിൽ സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ആർക്കിടെക്റ്റിന്‍റെ ദേശീയ കൺവെൻഷനായ “IIA നാറ്റ് കോൺ 2020 – ട്രാൻസെൻഡ്‌ ” ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സിന്ധൂനദീതട നാഗരികതയും കൊണാർക്ക് സൂര്യക്ഷേത്രവും തുടങ്ങി ആധുനിക കാലം വരെയുള്ള ഇന്ത്യൻ വാസ്തുവിദ്യയുടെ പരിണാമം അനുസ്മരിച്ചുകൊണ്ട് , പ്രാദേശിക സാമഗ്രികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കരകൗശല വിദഗ്ധർ സൃഷ്ടിച്ച നിരവധി സ്മാരകങ്ങൾ നമ്മുടെ രാജ്യത്തുണ്ടെന്ന് ശ്രീ നായിഡു ചൂണ്ടിക്കാട്ടി. ഏതൊരു നാഗരികതയുടെയും ഏറ്റവും സ്ഥായിയായ നേട്ടങ്ങളിലൊന്നായി വാസ്തുവിദ്യയെ അദ്ദേഹം വിശേഷിപ്പിച്ചു.

സ്വാശ്രയത്വവും സുസ്ഥിരതയും സമന്വയിപ്പിച്ച ഒരു വാസ്തുവിദ്യാ സമ്പ്രദായം സൃഷ്ടിക്കണമെന്ന് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, ഇന്ത്യയുടെ വൈവിധ്യമാർന്ന വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് , പരിസ്ഥിതി സൗഹൃദവും ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായതുമായ രൂപകൽപ്പനകളും ആശയങ്ങളും സ്വീകരിച്ച്, നമ്മുടെ പാരമ്പര്യത്തെ മുന്നോട്ട് നയിക്കാനും വിദഗ്ദ്ധരോട് ആവശ്യപ്പെട്ടു.

സർക്കാരിന്‍റെ പ്രധാന പദ്ധതികളായ സ്മാർട്ട് സിറ്റികൾ, ‘എല്ലാവർക്കും ഭവനം’, പോലുള്ളവയെ അനുമോദിച്ച ശ്രീ നായിഡു, ഈ പദ്ധതികളിൽ അതത് പ്രദേശങ്ങളുടെ സംസ്കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും എടുത്തുപറഞ്ഞു. ഈ പദ്ധതികളിൽ പ്രാദേശിക കലാകാരന്മാരെയും കരകൗശലത്തൊഴിലാളികളെയും ഭാഗഭാക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.“ഇത് അതതു പ്രദേശങ്ങളുടെ സാംസ്‌കാരിക തനിമ നിലനിർത്തുക മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്‍റെ സംരക്ഷണത്തിനായി പാടുപെടുന്ന കഴിവുള്ള കരകൗശല വിദഗ്ധർക്ക് പ്രോത്സാഹനവും തൊഴിലും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ വർദ്ധനവിന്‍റെ ഫലമായി ഭവന ആവശ്യങ്ങൾ വർദ്ധിക്കുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ച ഉപരാഷ്ട്രപതി, പുതിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ഇടം കണ്ടെത്തുമ്പോൾ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യത്തിലും ഉപജീവനത്തിലും തന്‍റെ ആശങ്ക വ്യക്തമാക്കിയ ഉപരാഷ്ട്രപതി, നിർമ്മാണത്തൊഴിലിടങ്ങളിലെ ജോലികളിൽ ഉണ്ടായ വൻ ഇടിവ് നിർമ്മാണ മേഖലയെ സാരമായി ബാധിച്ചെന്നും പറഞ്ഞു. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കു പരിഹാരം കാണാൻ ആർക്കിടെക്റ്റുകളുടെയും ഡിസൈനർമാരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളുടെ പര്യവേക്ഷണത്തിനായി ആർക്കിടെക്റ്റുകളും ഡിസൈനർമാരും അതിരുകൾ കൽപ്പിക്കാത്ത ഒരു തുറന്ന ചർച്ചയ്ക്ക് മുൻകൈ എടുക്കണമെന്നും ഉപരാഷ്ട്രപതി അഹ്വാനം ചെയ്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.