India

കോവിഡ് പ്രതിരോധത്തില്‍ മാധ്യമ സേവനം വിലമതിക്കാനാവാത്തത് – ഉപരാഷ്ട്രപതി

 

മനുഷ്യരാശിയെ ഗ്രസിച്ച വന്‍ പ്രതിസന്ധിയായ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കാനും ശാക്തീകരിക്കാനും മാധ്യമങ്ങള്‍ നല്ല പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് രക്തസാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദൂരദര്‍ശനിലൂടെ കേരള മീഡിയ അക്കാദമി അര്‍പ്പിക്കുന്ന പ്രണാമം പരിപാടിയിലെ സന്ദേശത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങളെയും സര്‍ക്കാരുകളേയും ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. ശരിയായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം വ്യാജവാര്‍ത്തകളെ തുറന്നുകാട്ടുകയും ചെയ്യുന്നു. ഇങ്ങനെ ഇരട്ട ദൗത്യമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. മണ്‍മറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ അനുകരണീയമായ കര്‍മ്മോത്സുകതയും തൊഴിലിനോടുള്ള ആത്മാര്‍ത്ഥയും മറക്കാന്‍ പാടില്ലെന്നും ഉപരാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ പ്രാണന്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു.

ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരും കലാ-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖരും സന്ദേശങ്ങള്‍ നല്‍കി. 35 രാജ്യങ്ങളിലായി ഇരുന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ കോവിഡിനിരയായി ഇതിനകം മരിച്ചു. ഇന്ത്യയില്‍ മരിച്ചത് 10 പേരാണ്. ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തി കോവിഡ് വാര്‍ത്തകള്‍ ശേഖരിച്ച മാധ്യമപ്രവര്‍ത്തകരാണ് മരിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗം. 93 പേര്‍ മരിച്ച ലാറ്റിനമേരിക്കയിലാണ് കൂടുതല്‍ മരണം. യൂറോപ്പില്‍ ഇരുപത്തിയാറും, ഏഷ്യയില്‍ മുപ്പത്തി നാലും മരണം. രണ്ട് പുലിസ്റ്റര്‍ സമ്മാന ജേതാക്കളടക്കം 14 പേര്‍ അമേരിക്കയില്‍ കോവിഡിന് ഇരയായി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.