വലിയ സ്വപ്നങ്ങൾ കാണാനും ആത്മാർത്ഥതയോടെയും അച്ചടക്കത്തോടെയും പ്രവർത്തിക്കാനും വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വിദ്യാഭ്യാസമേഖലയിൽ, രാജ്യം ഒരിക്കൽ കൂടി വിശ്വ ഗുരുവായി മാറേണ്ട ആവശ്യകത ഉപരാഷ്ട്രപതി വ്യക്തമാക്കി.അഗർത്തല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പതിമൂന്നാമത് ബിരുദദാന സമ്മേളനത്തെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വിജ്ഞാനത്തിന്റെയും നൂതനാശയങ്ങളുടെയും വളർച്ചാ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാൻ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വിവിധ മേഖലകളിൽ മികച്ച ഗവേഷണം നടത്താനും,വ്യവസായ- അനുബന്ധ സ്ഥാപനങ്ങളുമായി, ചേർന്ന് പ്രവർത്തിക്കാനും ക്യാമ്പസുകളെ സൃഷ്ടിപരതയുടെയും ഗവേഷണത്തിന്റെയും മികവുറ്റ കേന്ദ്രങ്ങളാക്കി മാറ്റാനും അദ്ദേഹം പറഞ്ഞു.
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ, വലിയ സ്വപ്നങ്ങൾ കാണാനുള്ള യുവാക്കളോടുള്ള ഉപദേശം അനുസ്മരിച്ച അദ്ദേഹം, വിദ്യാർത്ഥികളോട് ഒരു ലക്ഷ്യം പിന്തുടരാനും അതിനായി കഠിനമായി പരിശ്രമിക്കാനും ആഹ്വാനം ചെയ്തു.
ബഹുതല സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എടുത്ത്പറഞ്ഞ ഉപരാഷ്ട്രപതി, പ്രധാന ഗവേഷണ മേഖലകളെ തിരിച്ചറിയാനും,സി എസ് ആർ പദ്ധതിയിൻ കീഴിൽ അവയ്ക്ക് ധനസഹായം നൽകാനും കോര്‍പ്പറേറ്റുകളോട് അഭ്യർത്ഥിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.