കേരളത്തിന്റെ പരിസ്ഥിതി പൈതൃകമായി കണക്കാക്കുന്ന വേമ്പനാട് കായലിന്റെ ശുദ്ധീകരണത്തിനും കായലിന്റെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്ന പോള വാരുന്നതിനുമായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി തെരഞ്ഞെടുത്ത 250 മത്സ്യത്തൊഴിലാളികളെ ഉപയോഗിക്കും. പദ്ധതി നടത്തിപ്പിനായി 6,60,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗമാണ് ആലപ്പുഴ മുതല്‍ കൊച്ചിവരെ നീണ്ടു കിടക്കുന്ന വേമ്പനാട് കായല്‍. പല തരത്തിലുള്ള മത്സ്യങ്ങളുടെയും, മറ്റ് ജീവികളുടെയും, സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ് വേമ്പനാട് കായല്‍. കായലില്‍ നിറയുന്ന പോള മത്സ്യബന്ധനത്തിന് തടസ്സമാണെന്ന കാര്യം മത്സ്യത്തൊഴിലാളികള്‍ വളരെക്കാലമായി പറയുന്നുണ്ട്. മത്സ്യ ബന്ധന യാനങ്ങളുടെ സുഗമമായ നീക്കത്തിനും മത്സ്യബന്ധന ഉപകരണങ്ങള്‍ നശിക്കുന്നതിനും പോള കാരണമാകുന്നുണ്ട്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതി നടപ്പാക്കും. പദ്ധതി പ്രകാരം തെരഞ്ഞെടുത്ത പത്ത് മത്സ്യത്തൊഴിലാളി സൊസൈറ്റികളില്‍ നിന്നും 25 മത്സ്യത്തൊഴിലാളികളെ വീതം പദ്ധതിയ്ക്കായി ഉപയോഗിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.