Breaking News

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ഒരാള്‍ ഒഴികെ എല്ലാവര്‍ക്കും സ്ഥലംമാറ്റം

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ ഒരാള്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരെയും സ്ഥലം മാറ്റി. തട്ടിപ്പ് കണ്ടുപിടിച്ച എസ്.ടി.ഒ ബാബുപ്രസാദ് ഒഴികെയുള്ളവരെയാണ് സ്ഥലം മാറ്റിയത്.

ട്രഷറി തട്ടിപ്പില്‍ അന്വേഷണത്തിന് ധനമന്ത്രി പ്രത്യേകസംഘത്തെ നിയോഗിച്ചു. ധനവകുപ്പിലെ മൂന്നുപേരും എന്‍ഐസിയിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്. സമാന അനുഭവങ്ങള്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കും. ട്രഷറി സോഫ്റ്റ് വെയറിന് സെക്യുരിറ്റി ഓഡിറ്റിംഗ് നടത്താനും തീരുമാനിച്ചു.

ഗുരുതരമായ സൈബര്‍ കുറ്റമാണ് ബിജുലാല്‍ ചെയ്തത് എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങള്‍ ഉദ്യോഗസ്ഥരെല്ലാവരും നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, പണം തട്ടിയെടുത്തതില്‍ പങ്കില്ലെന്ന് പ്രതി ബിജുലാലിന്റെ ഭാര്യ സിമി അറിയിച്ചു. ഭര്‍ത്താവ് തന്റെ അക്കൗണ്ടിലേക്ക് പണംമാറ്റിയതായി അറിയില്ല. ഓണ്‍ലൈന്‍ ചീട്ടുകളിയില്‍ പണംനഷ്ടമായെന്ന് ബിജുലാല്‍ പറഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.