വാഗമണ്‍: നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസില്‍ അന്വേഷണം സിനിമ സീരിയല്‍ മേഖലകളിലേക്കും. പിടിയിലായ മോഡല്‍ നിരവധി പേരെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവര്‍ക്ക് സിനിമ സീരിയല്‍ മേഖലകളിലുള്ളവരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഏഴ് തരം ലഹരിമരുന്നുകളാണ് വാഗമണില്‍ നിന്ന് പിടിച്ചെടുത്തത്. കൊച്ചി വഴിയിലാണ് ലഹരിമരുന്ന് വാഗമണില്‍ എത്തിച്ചതെന്നാണ് സൂചന. വാഗമണിലെ നിശാപാര്‍ട്ടിക്ക് നേതൃത്വം കൊടുത്തവര്‍ ഇതേരീതിയില്‍ കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ പാര്‍ട്ടി നടത്തിയതായി നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഘത്തിന്റെ ബുദ്ധികേന്ദ്രം പിടിയിലായ സല്‍മാനും നബീലുമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സല്‍മാനും നബീലും ചേര്‍ന്നാണ് വിവിധ ഇടങ്ങളില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.
സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്. സംഘത്തില്‍ കൊച്ചി സ്വദേശിയായ മോഡലും ഉണ്ട്. ഇവര്‍ വഴിയാണ് സിനിമാ മേഖലയിലേക്കുള്ള ബന്ധം.
പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ലഹരിമരുന്ന് റാക്കറ്റ് സംഘങ്ങളുമായി ബന്ധമുണ്ടായിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബെംഗ്ലൂരിവില്‍ നിന്ന് ആരാണ് ലഹരിമരുന്ന് ഇവര്‍ക്ക് നല്‍കിയിരുന്നതെന്നും കണ്ടെത്തും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.