ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ നാലപേരെ അറസ്റ്റ് ചെയ്തു. നിശാ പാര്‍ട്ടി സംഘാടകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ട് ഉടമ സിപിഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടനെ ചോദ്യം ചെയ്യുകയാണ്.
കൊച്ചി സ്വദേശി ഏണസ്റ്റാണ് റിസോര്‍ട്ട് ബുക്ക് ചെയ്തതെന്ന് ഷാജി കുറ്റിക്കാടന്‍ പറഞ്ഞു. ജന്മദിന പാര്‍ട്ടി ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് എടുത്തത്. മൂന്ന് മുറികള്‍ എടുത്തെന്നും എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ചോദ്യം ചെയ്തിരുന്നുവെന്നും റിസോര്‍ട്ട് ഉടമ പറയുന്നു.
ഇന്നലെ രാത്രിയോടെയാണ് വാഗമണില്‍ നിശാ പാര്‍ട്ടി നടക്കുന്ന റിസോര്‍ട്ടില്‍ നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, കഞ്ചാവ്, ഹെറോയിന്‍ അടക്കമുള്ള ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടികൂടിയത്. 25 സ്ത്രീകളടക്കം 60 പേരാണ് ഇന്നലെ നടന്ന റെയ്ഡില്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥന്‍ എ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്. മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിയതെന്ന് സംബന്ധിച്ച വിശദമായ അന്വേഷണമാണ് നടക്കുന്നത്.
അതേസമയം സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി കൂടിയായ റിസോര്‍ട്ട് ഉടമ ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സിപിഐയില്‍ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍ വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.