Breaking News

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: കണ്ടെത്താനുള്ളത് 171 പേരെ; തെരച്ചില്‍ തുടരുന്നു

 

ചമോലി: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. 171 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി വരെ 28 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്താനുള്ള 171 പേരില്‍ 150-ഓളം പേര്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ചമോലി ജില്ലയിലെ തപോവനില്‍ നിന്നുള്ളവരാണ്.

അതേസമയം തപോവനിലെ ജലവൈദ്യുതി നിലയത്തിന് അടുത്തുള്ള തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. തുരങ്കത്തിന് അകത്തേക്ക് കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജെസിബി കൊണ്ട് തുരന്ന് 100 മീറ്ററോളം അകത്തേക്ക് കടക്കാനാണ് സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും ശ്രമം. ചെളിയും മണ്ണും പാറക്കെട്ടുകളും നിറഞ്ഞതിനല്‍ ഈ ദൗത്യം ദുഷ്‌കരമാണ്.

മുപ്പത്തിയഞ്ചോളം പേര്‍ തുരങ്കത്തിന് അകത്തുണ്ട് എന്നാണ് നിഗമനം. തപോവനിലെ ജലവൈദ്യുതി നിലയത്തിന്റെ ടണല്‍ തകര്‍ന്നുളള ഒഴുക്കില്‍ പെട്ടവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ മറൈന്‍ കമാന്‍ഡോയും മുങ്ങല്‍ വിദഗ്ധരും രാവിലെ പുനരാരംഭിച്ചു. ഒഴുക്കില്‍ പെട്ടവരുടെ മൃതദേഹം 120 കിലോമീറ്റര്‍ അകലെ നിന്നുവരെ കണ്ടെത്തിയ്യുണ്ട്. അതിനാല്‍ ഗംഗ നദിയിലുടനീളം തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.