Kerala

അന്താരാഷ്ട്ര ബഹുമതികളുമായി യുഎസ്ടി ഗ്ലോബല്‍

 

തിരുവനന്തപുരം: വര്‍ക്കിംഗ് മദര്‍, അവതാര്‍ എന്നിവയുടെ ‘ചാമ്പ്യന്‍ ഓഫ് ഇന്‍ക്ലൂഷന്‍’ കരസ്ഥമാക്കി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബല്‍. ‘100 ബെസ്റ്റ് കമ്പനീസ് ഫോര്‍ വിമണ്‍ ഇന്‍ ഇന്ത്യ’ (ബി സി ഡബ്ല്യു ഐ) പട്ടികയിലും കമ്പനി ഇടംപിടിച്ചിരിക്കുകയാണ്.

കുടുംബങ്ങള്‍ക്കായി അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന, കരിയറില്‍ പ്രതിജ്ഞാബദ്ധരായ 17 ദശലക്ഷത്തിലധികം അമ്മമാരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന വര്‍ക്കിങ്ങ് മദറിനെ ഒരു റോള്‍ മോഡലും മെന്ററുമായാണ് അമേരിക്കയില്‍ കരുതപ്പെടുന്നത്. ലിംഗ വൈവിധ്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കി ഡൈവേഴ്‌സിറ്റി, ഇന്‍ക്ലൂഷന്‍ മേഖലയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അവതാര്‍.

സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നായും ചാമ്പ്യന്‍ ഓഫ് ഇന്‍ക്ലൂഷന്‍ ആയും തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ലിംഗവൈവിധ്യത്തിലും തുല്യതയിലുമുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയാണ് ഊട്ടിയുറപ്പിക്കുന്നത്. സ്ത്രീ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്ന നയങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും പുറമേ തുല്യവും നീതിപൂര്‍വവുമായ അവസരങ്ങളും കമ്പനി മുന്നോട്ടുവെയ്ക്കുന്നുണ്ട്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് യു എസ് ടി ഗ്ലോബല്‍ വനിതകള്‍ക്കുള്ള ഏറ്റവും മികച്ച നൂറ് കമ്പനികളുടെ അവതാര്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. എളിമ, മാനവികത, ധാര്‍മികത തുടങ്ങിയ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുന്ന കമ്പനിയുടെ അടിസ്ഥാന ശിലകളാണ്

വൈവിധ്യവും ഉള്‍പ്പെടുത്തലും (ഡൈവേഴ്‌സിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ -ഡി & ഐ). മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളും വിധത്തില്‍ വൈവിധ്യപൂര്‍ണമായ തൊഴില്‍ അന്തരീക്ഷം രൂപപ്പെടുത്താനുളള പ്രതിജ്ഞാബദ്ധതയാണ് കഴിഞ്ഞ 20 വര്‍ഷക്കാലവും കമ്പനി പ്രകടിപ്പിച്ചത്. വനിതാ ജീവനക്കാര്‍ക്കും പുതിയ അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം പിന്തുണ നല്‍കുന്ന നിരവധി നൂതന പദ്ധതികളാണ് കമ്പനി നടപ്പിലാക്കുന്നത്. തുല്യതയും ലിംഗ വൈവിധ്യവും ഉറപ്പാക്കി, മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന തൊഴിലിടം വികസിപ്പിക്കാനുള്ള നിരന്തരമായ ശ്രമത്തില്‍ ലിംഗ വേതനത്തിലെ വിടവുകള്‍ (ജെന്‍ഡര്‍ വേജ് ഗ്യാപ്‌സ്) കണ്ടെത്താനും ഒഴിവാക്കാനും ആഗോളതലത്തില്‍ തന്നെ കമ്പനി മുന്‍കൈയെടുത്തിട്ടുണ്ട്.

‘ദി ഷീറോസ് അവേഴ്‌സ് ‘, ‘ടെക് ഷീ കാന്‍’ എന്നിവയിലെ പങ്കാളിത്തം സാങ്കേതിക വ്യവസായ രംഗത്ത് സ്ത്രീകളുടെ കടന്നുവരവിനെ പിന്തുണയ്ക്കുന്നതും ആഘോഷിക്കുന്നതുമാണ്. സ്ത്രീകളുടെ അഭിവൃദ്ധിയും സുരക്ഷയും ഉറപ്പാക്കുന്ന തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാനാണ് ശ്രമം. അതിനായി സ്ത്രീകള്‍ക്കുള്ള നേതൃത്വ പരിശീലന ക്യാമ്പുകള്‍, ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പോഷ് (പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്) പരിശീലനം എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ അസോസിയേറ്റ്‌സ് (നൗ യു), മെന്ററിംഗ്, യു എസ് ടി കരിയര്‍ ആര്‍കിടെക്ചര്‍ ഫ്രെയിംവര്‍ക്ക്, ടെക്‌നോളജി മേഖലയിലെ പ്രതിഭകളെ അംഗീകരിക്കുന്ന ഗ്ലോബല്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സായ ഡി 3, ‘വിമണ്‍ അണ്‍ലിമിറ്റഡ് ‘ തുടങ്ങിയ പ്രോഗ്രാമുകള്‍ ഇന്‍ക്ലൂഷന്‍, കമ്മ്യൂണിറ്റി ബില്‍ഡിങ്ങ് എന്നിവയ്ക്ക് ശക്തമായ പ്രചോദനമായിട്ടുണ്ട്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയെ ജോലിക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ടെക്‌നോളജി ട്രാന്‍സ്‌ഫൊര്‍മേഷന്‍ കമ്പനികളില്‍ ഒന്നാണ് യു എസ് ടി ഗ്ലോബല്‍. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി ‘കര്‍വ്ഡ് കളേഴ്‌സ് ‘ പോലുള്ള ഇന്റേണല്‍ കമ്മ്യൂണിറ്റികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. എല്‍ജിബിടിക്യുഐ പ്ലസ് കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതില്‍ സജീവമായ ഇടപെടലുകളാണ് കമ്പനി നടത്തുന്നത്.

ഭിന്നശേഷിക്കാര്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി ‘ഇംപാക്റ്റ് ഇന്ത്യ’ പോലുള്ള പ്രോഗ്രാമുകളും ഉണ്ട്. കമ്പനി പ്രോഗ്രാമുകളെ കുറിച്ചുള്ള പ്രതിവാര വീഡിയോ ഹൈലൈറ്റായ ’60 സെക്കന്‍ഡ്‌സില്‍’ സൈന്‍ ലാന്‍ഗ്വേജ് കൂടി ഉള്‍പ്പെടുത്തിയതിലൂടെ വൈവിധ്യമാര്‍ന്ന കമ്മ്യൂണിറ്റികളെ ചേര്‍ത്ത് നിര്‍ത്തുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്ങ്, മാത് മാറ്റിക്‌സ് (എസ്ടിഇഎം) മേഖലകളിലേക്ക്

സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വിരമിച്ച സൈനികര്‍ തുടങ്ങിയ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനും അവര്‍ക്കാവശ്യമായ പരിശീലനം നല്‍കി നിയമിക്കാനുമാണ് ‘സ്റ്റെപ്പ് ഇറ്റ് അപ്പ് അമേരിക്ക’ ശ്രമിക്കുന്നത്. ‘ബ്രെയ്ല്‍ വിത്തൗട്ട് ബോര്‍ഡേഴ്‌സ് ‘, ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് ‘ എന്നീ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ അന്ധരും ബധിരരുമായ വിഭാഗങ്ങളെയും കമ്പനി പിന്തുണയ്ക്കുന്നു.

ഇന്ത്യയിലെ സുപ്രധാന ഡി ആന്റ് ഐ സ്ട്രാറ്റജി സ്ഥാപനമായ അവതാറും, കുടുംബവും ജോലിയും ഒരേപോലെ കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന വര്‍ക്കിങ്ങ് മദറും നല്‍കുന്ന ‘ചാമ്പ്യന്‍ ഓഫ് ഇന്‍ക്ലൂഷന്‍’, ‘ബെസ്റ്റ് കമ്പനീസ് ഫോര്‍ വിമണ്‍ ഇന്‍ ഇന്ത്യ’ അംഗീകാരങ്ങള്‍ നേടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് യു എസ് ടി ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. ലോകമെങ്ങും, സ്ഥാപനത്തിന്റെ എല്ലാ തലങ്ങളിലും, ഉള്‍പ്പെടുത്തലും വൈവിധ്യവും പ്രാവര്‍ത്തികമാക്കാന്‍ യത്‌നിക്കുന്ന കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണ് അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേറ്റ് ഡൈവേഴ്‌സിറ്റി സ്ഥിതിവിവര കണക്കുകളുടെ ആഴമേറിയ ഇടങ്ങളിലൂടെയുള്ള ബിസിഡബ്ല്യുഐയുടെ അരദശാബ്ദക്കാലത്തെ യാത്ര ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു തരുന്നതാണെന്ന് അവതാര്‍ സ്ഥാപകയും പ്രസിഡന്റുമായ ഡോ. സൗന്ദര്യ രാജേഷ് അഭിപ്രായപ്പെട്ടു. ‘സ്ത്രീകളുടെ പ്രാതിനിധ്യത്തിലുണ്ടായ

ഗണ്യമായ വര്‍ധനവും ലിംഗഭേദങ്ങളെ പരിഗണിക്കും വിധത്തില്‍ തൊഴിലിടങ്ങളെ പുനര്‍നിര്‍മിക്കുന്നതുമെല്ലാം ഡി ആന്റ് ഐ തന്ത്രങ്ങളുടെ ഫലപ്രദമായ ഒരു കൈപ്പുസ്തകമായി പഠനം പരിണമിച്ചു എന്നാണ് കാണിക്കുന്നത്. സ്ത്രീകളുടെ തൊഴില്‍ ശക്തിയെ പരിപോഷിപ്പിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളിലൂടെ കമ്പനികളുടെ ശേഷിയും വളര്‍ച്ചയും അണ്‍ലോക്ക് ചെയ്യുന്ന ബിസിഡബ്ല്യുഐയുടെ പ്രവര്‍ത്തനങ്ങള്‍ ഉത്സാഹജനകമാണ് ‘- അവര്‍ പറഞ്ഞു.

വൈവിധ്യവും ഉള്‍പ്പെടുത്തലും (ഡി & ഐ) ലക്ഷ്യമിട്ടുകൊണ്ടുള്ള കമ്പനിയുടെ യാത്രയിലെ ശ്രദ്ധേയമായ നാഴികക്കല്ലാണ് പിന്നിട്ടതെന്നും ഉന്നതമായ ഈ അംഗീകാരത്തില്‍ വിനയാന്വിതയാണെന്നും യു എസ് ടി ഗ്ലോബല്‍ ഡൈവേഴ്‌സിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ ഹെഡ് അനു കോശി അഭിപ്രായപ്പെട്ടു. ‘ടീമിന്റെ അജയ്യതയും അശ്രാന്ത പരിശ്രമവുമാണ് ഇതില്‍ പ്രതിഫലിപ്പിക്കുന്നത്. ഉള്‍പ്പെടുത്തലില്‍ നല്‍കുന്ന ഊന്നലിന് വലിയ സ്വാധീനം ചെലുത്താനാവും. ജീവനക്കാരുടെ സര്‍ഗാത്മകത അഴിച്ചുവിടുന്നതും സ്വന്തമെന്ന തോന്നലുളവാക്കുന്നതും തുറന്നതുമായ യോജിപ്പിന്റെ സംസ്‌കാരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഉന്നതമായ ഈ അംഗീകാരം കരസ്ഥമാക്കിയതില്‍ സ്ഥാപനത്തിലെ മുഴുവന്‍ പേരെയും അഭിനന്ദിക്കുന്നു. കരുത്തുറ്റ ഡി ആന്റ് ഐ പ്രോഗ്രാമുകളുമായി മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് ഇതിലൂടെ കൈവരുന്നത് ‘ – അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമനം, സ്ഥാനക്കയറ്റം, അംഗീകാരം, നേതൃത്വവികസനം, നിലനിര്‍ത്തല്‍ എന്നിവയിലൂടെ തലമുറകളുടെ വൈവിധ്യത്തെയും യു എസ് ടി ഗ്ലോബല്‍ ഉറപ്പാക്കിയിട്ടുണ്ട്. സ്ഥാപനത്തിലെ ഡി ആന്റ് ഐ ചാമ്പ്യന്‍മാരുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഡി ആന്റ് ഐ ക്യാമ്പയ്‌നും

വര്‍ഷം മുഴുവനുമുള്ള ആഗോള പരിശീലനവും ഇ-ലേണിങ്ങ് സെഷനുകളും നിരന്തരമായ അവബോധവും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ യു എസ് ടി ഉപയോഗിക്കുന്ന ഫലപ്രദമായ മാര്‍ഗങ്ങളാണ്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.