Web Desk
കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ സ്ഥിതി ആശങ്കാജനകമായി മാറുകയാണെന്ന് ഡോ. ആന്തണി ഫൗചി ഉള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പല സംസ്ഥാനങ്ങളിലും കോവിഡ് അനിയന്ത്രിതമായി മാറുകയാണെന്ന് ആരോഗ്യവിദഗ്ധരുടെ പാനല്‍ അറിയിച്ചു.
അടുത്ത കുറച്ചു ദിവസങ്ങള്‍ അതിനിര്‍ണായകമാണെന്നും സംഘം മുന്നറിയിപ്പു നല്‍കി. പരിശോധന കുറയ്ക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ നടത്താനാണു തീരുമാനമെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടര്‍ കൂടിയായ ഫൗചി പറഞ്ഞു.
ചില വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരാനും സമൂഹവ്യാപനം ശക്തമാകാനും സാധ്യതയുണ്ടെന്നും ഫൗചി മുന്നറിയിപ്പു നല്‍കി. ചില ദിവസങ്ങളില്‍ 30,000ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ആശങ്കാജനകമാണ്. ടെക്‌സസ്, അരിസോണ, ഫ്‌ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടാഴ്ച അതിനിര്‍ണായകമാണെന്നും ഫൗചി വ്യക്തമാക്കി. ഈ വര്‍ഷം മറ്റൊരു പകര്‍ച്ചപ്പനി വ്യാപനത്തിനു സാധ്യതയുണ്ടെന്ന് സിഡിസി ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു.
എല്ലാവരും കൃത്യമായി വാക്‌സിനേഷന്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളില്‍ പ്രതിദിനം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പുതിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് ചില ഗവര്‍ണര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച ഫ്‌ളോറിഡയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. പലയിടത്തും മാസ്‌കുകള്‍ നിര്‍ബന്ധമാക്കി പ്രാദേശിക ഭരണകൂടങ്ങള്‍ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.