തിരുവനന്തപുരം: ദലിത് യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തു കള്ളക്കേസില്‍ കുടുക്കിയ യു.പി പൊലീസിെന്റ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി അപലപിച്ചു.
രാജ്യത്തെ നടുക്കിയ ദലിത് പീഡനത്തില്‍നിന്നു ശ്രദ്ധ തിരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ അടക്കം കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണ്. രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിെന്റ നിജസ്ഥിതി ലോകത്തെ അറിയിക്കുക എന്ന മാധ്യമപ്രവര്‍ത്തകെന്റ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള യാത്രയിലാണ് സിദ്ദീഖ് അറസ്റ്റിലായിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിെന്റ അടിവേരറുക്കുന്ന ചെയ്തിയാണിത്. വ്യാജ തെളിവുകള്‍ ചമച്ച് രാജ്യദ്രോഹ, തീവ്രവാദ മുദ്ര ചാര്‍ത്തി നിരപരാധികളെ തടങ്കലിലാക്കുന്ന കിരാത നടപടി ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാവുന്നതല്ല.
മാധ്യമ പ്രവര്‍ത്തകനെ അന്യായ തടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി അടക്കം വിഷയത്തില്‍ ഇടപെടണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് െക.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു. നിയമവിരുദ്ധ തടങ്കലില്‍നിന്ന് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാന പൊലീസ് മേധാവിക്കും യൂണിയന്‍ കത്തയച്ചു. സര്‍ക്കാര്‍, പൊലീസ് തലത്തില്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും നിവേദനം നല്‍കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.