India

ഹജ്ജ് 2021 അവലോകന യോഗത്തിൽ കേന്ദ്ര മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു

 

ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഹജ്ജ് 2021 അവലോകനയോഗത്തിൽ കേന്ദ്രമന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു. അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനം ജൂൺ, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത് എങ്കിലും കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സൗദി അറേബ്യ ഗവൺമെന്റിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു.

സൗദി അറേബ്യ ഗവൺമെന്റിന്റെ തീരുമാനത്തിന് ശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജൻസികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക.

കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർത്ഥാടനം കൊറോണാ മഹാമാരി മൂലം റദ്ദ് ചെയ്തിരുന്നു. ഹജ്ജ് നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആയതോടെ കഴിഞ്ഞ വർഷത്തെ 1,23,000 അപേക്ഷകർക്ക് 2100 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തിരികെ നൽകി. സൗദി അറേബ്യ ഗവൺമെന്റ് ഗതാഗത ഇനത്തിൽ നൽകാനുള്ള 100 കോടി രൂപയും തിരികെ നൽകി.

ഹജ്ജ് നടപടികൾ പൂർണമായി ഡിജിറ്റൽ ആയതോടെ കഴിഞ്ഞ മൂന്നു വർഷമായി തീർത്ഥാടകർക്കുള്ള 514 കോടിയിലധികം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞതായും ശ്രീ നഖ്‌വി  പറഞ്ഞു. ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തിൽ ഇത് ആദ്യത്തെ നടപടി ആണെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.