ഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലെ കമ്മീഷന്‍ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണ്‍(സിഎസ്ഡബ്ല്യു) സമിതിയിലേക്കുളള തെരഞ്ഞെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ അംഗമായി. യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി. എസ് തൃമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും ചൈനയും അഫ്ഗാനിസ്ഥാനുമാണ് അംഗത്വത്തിനായി മത്സരിച്ചത്. 54 പേരുളള കൗണ്‍സിലില്‍ 38 വോട്ടുകള്‍ നേടി ഇന്ത്യയും 39 വോട്ടുകള്‍ നേടിയാണ് അഫ്ഗാനിസ്ഥാനും അംഗത്വം നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് പകുതി വോട്ടുകള്‍ പോലും നേടാനായില്ല. 28 വോട്ടുകള്‍ നേടിയാല്‍ മാത്രമേ സിഎസ്ഡബ്ല്യുവില്‍ അംഗത്വം നേടാന്‍ സാധിക്കുകയുളളു. 2021 മുതല്‍ 2025 വരെയാണ് കമ്മീഷന്‍ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണില്‍ ഇന്ത്യ അംഗമായിരിക്കുക.
ലിംഗസമത്വത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായുളള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണിതെന്നും ഇത് രാജ്യത്തിന്റെ അഭിമാനകരമായ നേട്ടമാണെന്നും തൃമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു.
ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലെ സമിതിയാണ് കമ്മീഷന്‍ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണ്‍. ബെയ്ജിങ്ങ് വേള്‍ഡ് കോണ്‍ഫറന്‍സ് ഓഫ് വുമണിന്റെ 25ാം വാര്‍ഷികത്തില്‍ ഇന്ത്യയ്ക്ക് ഈ വിജയം നേടാനായത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.