തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് തകര്‍ന്നെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് വിജയം നേടാനായില്ല. കോവിഡ് കാലത്ത് പ്രതിപക്ഷം എന്ന നിലയില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാന്‍ ശബരിമല സമരകാലം മുതല്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും ശ്രമിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷവും കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ സിപിഐഎം ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.തെരഞ്ഞെടുപ്പിലും അതിന് ശേഷവും വര്‍ഗീയചേരിതിരിവിന് സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിന് അനുസൃതമായ മുന്നേറ്റം ഉണ്ടായില്ലെന്നേയുള്ളൂ. കോവിഡ് കാലത്തെ പ്രചാരണത്തിന് പരിമിതികള്‍ ഉണ്ടായിരുന്നു. പാളിച്ചകള്‍ തിരുത്തി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കാര്‍ഡുകള്‍ മാറിക്കളിക്കുന്നയാളാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടില്ലാത്ത നീചപ്രവൃത്തിയാണ്. യുഡിഎഫിന്റെ കാര്യം തീരുമാനിക്കാന്‍ പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗിന്റെ ഒരു നേതാവും ഇടപെട്ടിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പ്രസ്താവന നിലവാരമില്ലാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.