Kerala

യുഡിഎഫ് എംഎൽഎമാർ കള്ളപ്പണ സംഘത്തിന്റെ ഭാഗം, അപമാനകരം: ഡിവൈഎഫ്ഐ

 

തിരുവനന്തപുരം: യുഡിഫ് എംഎൽഎമാർ കള്ളപ്പണ സംഘത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. 88 ലക്ഷം രൂപയുടെ കള്ളപ്പണമാണ് ആദായനികുതിവകുപ്പ് ഇന്നലെ കൊച്ചിയിൽ നടന്ന റെയ്‌ഡിൽ പിടിച്ചെടുത്തത്. പണമിടപാട് സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആദായനികുതി ഉദ്യോഗസ്ഥരെത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെട്ടു എന്ന വാർത്തയും പുറത്തുവന്നിരുന്നു. എന്നാൽ, താൻ ഓടിയിട്ടില്ലെന്നും റെയ്ഡ് നടന്ന കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും സ്ഥിരീകരിച്ച പി ടി തോമസ് എംഎൽഎ, കള്ളപ്പണ ഇടപാടുകാരുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. തീർത്തും അപമാനകരമായ സംഭവമാണിത്. ഒരു എംഎൽഎ നേരിട്ട് കള്ളപ്പണ ഇടപാടിൽ പങ്കാളികളവുകയാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഇത്തരം ഇടപാടുകളിൽ ഒരു എം എൽ എ നേരിട്ട് പങ്കാളിയാകുക എന്നത് ഗുരുതരമായ തെറ്റാണ്. സത്യപ്രതിജ്ഞ ലംഘനമാണ്. മഞ്ചേശ്വരം എം എൽ എ കമറുദീനെതിരെയുള്ള നിരന്തരമായ പരാതികൾക്ക് പുറമെയാണ് ഇങ്ങനൊരു കേസും. അമ്പത്തിലധികം പരാതികളാണ് കമറുദീനെതിരെ പുറത്തുവന്നത്. കള്ളപ്പണമിടപാടും കള്ളക്കടത്തും തട്ടിപ്പും എല്ലാം യുഡിഫ് ജനപ്രതിനിധികൾ, തങ്ങളുടെ ഒരു അവകാശമായി കൊണ്ടുനടക്കുകയാണ്. പിടിച്ചെടുത്ത പണം എണ്ണുമ്പോൾ എം എൽ എ ഉണ്ടായിരുന്നു, എം എൽ എയെ വിളിച്ചുവരുത്തിയത് റിയല്‍ എസ്റ്റേറ്റുകാരനാണെന്നുമുള്ള സ്ഥലം ഉടമയുടെ വെളിപ്പെടുത്തൽ, പി ടി തോമസ് എം എൽ എ യുടെ വാദം വസ്തുത വിരുദ്ധമാണ് എന്ന് തെളിയിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല. അദ്ദേഹത്തിന്റെ സ്വത്ത്‌ വിവരങ്ങളും ബിനാമി ഇടപാടുകളും അന്വേഷിക്കണം.  സംഭവത്തിൽ സമഗ്രമായ അന്വഷണം വേണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.