Kerala

അക്രമ സമരം നടത്തുന്നത് കേരളത്തെ കുരുതിക്കളമാക്കാനുള്ള യു.ഡി.എഫ്‌ – ബി.ജെ.പി ഗൂഡാലോചന: എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍

 

സര്‍ക്കാരിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ അക്രമ സമരത്തിലൂടെ അരാജകത്വം സൃഷ്ടിക്കാനാണ്‌ പ്രതിപക്ഷ നീക്കമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യമാണ്‌ കേരളത്തിലെ തെരുവുകളില്‍ അഴിഞ്ഞാട്ടം നടത്തുന്നത്‌. സംഘര്‍ഷം സൃഷ്ടിച്ച്‌ കലാപം പടര്‍ത്താന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തിയതിന്‌ തെളിവാണ്‌ അക്രമസമരം.

മന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കഥകള്‍ ചമച്ച്‌ വ്യക്തിഹത്യ നടത്തുകയാണ്‌. മന്ത്രിമാരുടെ വാഹനം തടഞ്ഞുനിര്‍ത്തി ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുന്നത്‌ ജനാധിപത്യപരമായ സമര മാര്‍ഗ്ഗമല്ല. കൊല്ലത്ത്‌ മന്ത്രി കെ.ടി ജലീലിന്റെ വാഹനം തടഞ്ഞ്‌ അദ്ദേഹത്തെ അപായപ്പെടുത്താനാണ്‌ ബി.ജെ.പി ശ്രമിച്ചത്‌. ഇത്‌ വെച്ചുപെറുപ്പിക്കില്ല. മന്ത്രിമാരെയും നേതാക്കളെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കാനുള്ള കരുത്ത്‌ എല്‍.ഡി.എഫിന്‌ ഉണ്ടെന്ന്‌ ശക്തമായി ഓര്‍മ്മപ്പെടുത്തുകയാണ്‌.

കോണ്‍ഗ്രസ്‌ – ബി.ജെ.പി നേതാക്കള്‍ പറയുന്ന നട്ടാല്‍ കുരുക്കാത്ത നുണ മാധ്യമങ്ങള്‍ ഏറ്റെടുത്ത്‌ പ്രചരിപ്പിക്കുന്ന വിചിത്ര രീതിയാണ്‌ കേരളത്തില്‍ കാണാന്‍ കഴിയുന്നത്‌. അങ്ങേയറ്റം നിന്ദ്യമായ ഈ നടപടി രാഷ്ട്രീയ മാന്യതയ്‌ക്ക്‌ ചേര്‍ന്നതാണോ എന്ന ആത്മപരിശോധന നടത്തണം. യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ഉരുത്തിരിഞ്ഞിട്ടുള്ള രാഷ്ട്രീയ സഖ്യത്തിന്റെ അരങ്ങേറ്റമാണ്‌ സൈ്വരജീവിതം തകര്‍ക്കാനുള്ള അക്രമ സമരം.

മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്ന്‌ ഒരു അന്വേഷണ ഏജന്‍സിയും കണ്ടെത്തിയിട്ടില്ല. മതഗ്രന്ഥം ഏറ്റുവാങ്ങിയതില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും അദ്ദേഹം തൃപ്‌തികരമായ വിശദീകരണം നല്‍കിയിട്ടുണ്ട്‌. സംഘപരിവാര്‍ സംഘടനകള്‍ അദ്ദേഹത്തെ വേട്ടയാടുന്നത്‌ മറ്റ്‌ ചില ലക്ഷ്യങ്ങളോടെയാണ്‌. അതിന്‌ കൂട്ടുനില്‍ക്കുകയാണ്‌ യു.ഡി.എഫ്‌ നേതൃത്വമെന്ന്‌ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.