COVID-19

പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നു , കോവിഡിന്റെ പേരില്‍ ഇനി ലോക് ഡൗണില്ല-യുഎഇ

ഒമിക്രോണോ മറ്റേതെങ്കിലുമോ കോവിഡ് വകഭേദങ്ങളുടെ ഭീഷണിയുണ്ടെങ്കില്‍ പോലും രാജ്യം ലോക്ഡൗണിലേക്ക് പോകില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി

ദുബായ് : കോവിഡ് വ്യാപനത്തിന്റെ പേരില്‍ രാജ്യം ലോക് ഡൗണിലേക്ക് പോകില്ലെന്ന് യുഎഇ മന്ത്രി. 2020 ആദ്യ ഘട്ടത്തില്‍ കോവിഡിനെ തുടര്‍ന്ന് രാജ്യം ലോക് ഡൗണിലേക്ക് പോയിരുന്നു. രാജ്യാന്തരയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഭാവിയില്‍ ഇത്തരം ഭീഷണികളെ തുടര്‍ന്ന് ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി പറഞ്ഞു.

കോവിഡിനെ നേരിടാനും ഗുരുതര പ്രതിസന്ധികള്‍ ഉണ്ടായാല്‍ പ്രതിരോധിക്കാനായി തന്ത്രങ്ങള്‍ രാജ്യം ആവിഷ്‌കരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിക്കെതിരെ സുരക്ഷയും മുന്‍കരുതലും രാജ്യം സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സുവര്‍ണ ജൂബിലിയും എക്‌സ്‌പോ 2020 യും യുഎഇ ആഘോഷിക്കുകയാണ്. ലോക്ഡൗണിലൂടെ തുടര്‍ന്ന് പോകാനാവില്ലെന്ന് ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കുകയായിരുന്നു തങ്ങള്‍. ആരോഗ്യവും സമ്പദ് വ്യവസ്ഥയും ഒരേ സമയം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് വിദേശ വ്യാപാര സഹമന്ത്രി മന്ത്രി ഡോ. താനി അല്‍ സെയൂദി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 100 ശതമാനം ഉടമസ്ഥതയോടെയുള്ള വിദേശ സംരംഭങ്ങള്‍ക്ക് യുഎഇ അനുമതി നല്‍കി. പ്രവര്‍ത്തി ദിവസങ്ങളില്‍ മാറ്റം വരുത്തി. ലോകവുമായി ഒത്തുപോകുന്നതിനുള്ള നീക്കുപോക്കുകളാണ് നടത്തിയത്. തൊഴില്‍-സാമൂഹിക നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

വാക്‌സിനേഷനും കോവിഡ് ടെസ്റ്റും എല്ലാമായി പ്രതിരോധം തീര്‍ത്ത് പകര്‍ച്ചവ്യാധിയെ നേരിടുന്ന നയമാണ് യുഎഇയുടേതെന്ന് വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.