Gulf

കോവിഡ് : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ യുഎഇയില്‍ ഒരു ലക്ഷം ദിര്‍ഹം പിഴ

പകര്‍ച്ചവ്യാധിയെക്കുറിച്ച് ഭീതിപരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ഉത്തരവ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചു

ബുദാബി : കോവിഡ് വ്യാപനം തടയുന്നത്തിന് അധികാരികള്‍ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കുന്ന ട്രോളുകളോ, രോഗബാധയെ സംബന്ധിച്ച വ്യാജ വാര്‍ത്തകളോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ യുഎഇ ഭരണകൂടംതീരുമാനിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തടയാന്‍ പ്രോത്സാഹനം നല്‍കുന്ന കമന്റുകളോ, വീഡീയോ, ഫോട്ടോകള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതോ കടുത്ത ശിക്ഷ ക്ഷണിച്ച് വരുത്തുന്നതായിരിക്കുമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് തടയുന്ന 2021 ലെ ഫെഡറല്‍ നിയമം അനുസരിച്ചാണ് ശിക്ഷണ നടപടി. ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കാം.

വ്യായാമം ചെയ്യുന്ന പാര്‍ക്കുകള്‍, ജോഗിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്ലാതെ മുഖാവരണം ഇല്ലാതെ പുറത്തിറങ്ങിയാല്‍ 3000 ദിര്‍ഹം വരെ പിഴ ലഭിക്കാം.

കോവിഡ് പരിശോധന ഫലത്തില്‍ പൊസീറ്റാവാണെന്ന് കണ്ടെത്തിയ ശേഷം ക്വാറന്റൈന്‍ ലംഘിച്ചാല്‍ പതിനായിരം ദിര്‍ഹമാണ് പിഴ.

യുഎഇയുടെ കോവിഡ് മാനദണ്ഡങ്ങളെ വിിമര്‍ശിക്കുകയും, അല്‍ഹോസ്ന്‍ മൊബൈല്‍ ആപിനെ പരിഹസിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷീക്കാനും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തക്കശിക്ഷ നല്‍കാനും തീരുമാനമായത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.