യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചുവെങ്കിലും ആര്‍ടിപിസിആര്‍ വേണമെന്ന നിബന്ധന യുഎഇ. കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തുടരും
അബുദാബി : കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് മാനദണ്ഡങ്ങളില്‍ ആര്‍ടിപിസിആര്‍ നിബന്ധന ഒഴിവാക്കിയെങ്കിലും യുഎഇയില്‍ നിന്നുള്ളവര്‍ക്ക് ഇത് വേണ്ടിവരും.
സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍. ബഹ്‌റൈന്‍, തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിസള്‍ട്ട് വേണ്ടെന്നാണ് പുതിയ നിര്‍ദ്ദേശങ്ങളില്‍ ഉള്ളത്.
ഇതിനൊപ്പം ഏഴു ദിവസത്തെ ക്വാറന്റൈനും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ പതിന്നാലു ദിവസം സ്വയം നിരീക്ഷണത്തില്‍ ഇരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കരുതണം. ഒപ്പം എയര്‍ സുവിധ പോര്‍ട്ടലില്‍ സര്‍ട്ടിഫിക്കേറ്റ് അപ് ലോഡ് ചെയ്യുകയും വേണം
മറ്റ് 82 രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ രണ്ട് വാക്‌സിനേഷന്‍ എടുത്തത്തിന്റെ സര്‍ട്ടിഫിക്കേറ്റ് കൈവശം വെച്ചാല്‍ മതിയാകും. എയര്‍ സുവിധ പോര്‍ട്ടലില്‍ ഇതും അപ് ലോഡ് ചെയ്യണം.
ഓസ്ട്രേലിയ, കാനഡ ,യുഎസ്എ യുകെ, സ്വീഡന്‍ സ്‌പെയിന്‍, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സികോ, ന്യൂസിലാന്‍ഡ്, മാലിദ്വീപ്, മലേഷ്യ, അയര്‍ലന്‍ഡ് ഫിന്‍ലന്‍ഡ്, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ആര്‍ടിപിസിആര്‍ നിബന്ധനയില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.