Gulf

യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം, മൂന്നു ഡ്രോണുകള്‍ തകര്‍ത്തു

യുഎഇയുടെ വ്യോമമേഖലയില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു ഡ്രോണുകളെ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു,

ബുദാബി:  ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചത് പരാജയപ്പെടുത്തിയതിന് പിന്നാലെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ശ്രമം യുഎഇ പ്രതിരോധ സേന തകര്‍ത്തതായി റിപ്പോര്‍ട്ട്.

ഇറാന്റെ പിന്തുണയുള്ള യെമനിലെ വിമത സംഘടനയായ ഹൂതികളാണ് മിസൈല്‍ ആക്രമണത്തിന് പിന്നിലെങ്കില്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഷാഡോവി ഗ്രൂപ്പ് ഏറ്റെടുത്തു. ഇവര്‍ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.

എന്നാല്‍, ചെറിയ ഒരു ഗ്രൂപ്പായ ഇവര്‍ക്ക് ഡ്രോണ്‍ അയച്ച് ആക്രമണം നടത്താനുള്ള ശേഷിയില്ലെന്ന് പ്രതിരോധ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ജനുവരി ആദ്യ വാരം സൗദിക്കെതിരെ സമാനമായ ആക്രമണം നടന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഈ സംഘടന ഇത് രണ്ടാം തവണയാണ് ഇത്തരമൊരു ആക്രമണത്തിന് മുതിരുന്നത്.

ഇവരുടെ ഓപറേഷനുകളെ കുറിച്ച് അറിവില്ലെന്നാണ് ഇറാഖിലെ ഇന്റലിജെന്‍സ് ഏജന്‍സികള്‍ പറയുന്നു.

അതേസമയം, ഏത് അളവിലുള്ള ആക്രമണങ്ങളേയും നേരിടാന്‍ തങ്ങള്‍ക്ക് കെല്പുണ്ടെന്ന് യുഎഇ പ്രതിരോധ സേന പറഞ്ഞു.

ജനുവരി 17 ന് അബുദാബിയിലെ അഡ്‌നോക് സംഭരണ ശാലയിലും വിമാനത്താവളത്തിലും നടന്ന ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അബുദാബി ലക്ഷ്യമിട്ട് എത്തിയ മിസൈലുകളെ ആകാശ മധ്യേ തടഞ്ഞ് യുഎഇ തങ്ങളുടെ പ്രതിരോധ ശക്തി വെളിപ്പെടുത്തിയിരുന്നു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.