UAE

സൗരോര്‍ജ പാര്‍ക്ക് മൂന്നാം ഘട്ടം: ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

 

ദുബായ്: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായില്‍ ഉദ്ഘാടനം ചെയ്തു. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ ഇന്നവേഷന്‍ സെന്ററും ഇതോടൊപ്പം തുറന്നു.

50 ശതകോടി ദിര്‍ഹം ചെലവാണ് സോളാര്‍ പാര്‍ക്കിന് പ്രതീക്ഷിക്കുന്നത്. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ പുതിയ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വേദിയൊരുക്കുന്നതാണ് ഇന്നവേഷന്‍ സെന്റര്‍. മൂന്നാം ഘട്ടത്തില്‍ 800 മെഗാവാട്ട് സൗരോര്‍ജം കൂടി ഉല്‍പാദിപ്പിക്കാനുള്ള ശേഷി കൈവരിക്കും. നാലാംഘട്ട നിര്‍മാണവും സോളാര്‍ പാര്‍ക്കില്‍ പുരോഗമിക്കുകയാണ്. 950 മെഗാവാട്ടാണ് നാലാംഘട്ടത്തിന്റെ ശേഷി. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നാലാംഘട്ടം. ലോകത്തിലെ ഏറ്റവും വലിയ സോളാല്‍ പവര്‍ ടവറും ഈ പദ്ധതിയുടെ ഭാഗമാണ്. 264 മീറ്ററാണ് ഉയരം. 2030 ഓടെ 5000 മെഗാവാട്ട് സൗരോര്‍ജമാണ് മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്കില്‍നിന്ന് ലക്ഷ്യമിടുന്നത്.

നാലാംഘട്ട നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് സൗരോര്‍ജ പാര്‍ക് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. വരുന്ന 30 വര്‍ഷത്തിനുള്ളില്‍ 75% ശുദ്ധമായ വൈദ്യുതിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സോളാര്‍ എനര്‍ജി പദ്ധതിയായി ഇത് മാറും. ഇതുവഴി 270,000 വീടുകള്‍ക്ക് 5,000 മെഗാ വാട് ശുദ്ധ വൈദ്യുതി ലഭിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.