ദുബായ്: യുഎഇ പതാക ദിനത്തില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കോവിഡ് വാക്സീന്‍ സ്വീകരിച്ചു. ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍, എല്ലാവരും രോഗമുക്തി നേടി സംരക്ഷിതരാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. യു.എ.ഇയില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് അശ്രാന്തമായി പരിശ്രമിച്ച ഞങ്ങളുടെ ടീമിനെയോര്‍ത്ത അഭിമാനിക്കുന്നു. യു.എ.ഇയില്‍ എല്ലായ്‌പ്പോഴും ഭാവി മികച്ചതായിരിക്കും’ അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിക്കുന്ന വാക്‌സിനാണ് യു.എ.ഇയില്‍ ഇപ്പോള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. മലയാളികളടക്കം നിരവധിപേര്‍ ഇതിനോടകം വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ഷെയ്ഖ് സെയിഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ കോവിഡ് വാക്സീന്‍ സ്വീകരിച്ചിരുന്നു. വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ്, ദേശീയ അടിയന്തര നിവാരണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ഷംസി, സാംസ്‌കാരിക-യുവ കാര്യ മന്ത്രി നൗറ അല്‍ കഅബി, എക്സിക്യുട്ടീവ് അംഗവും അബുദാബി എക്സിക്യുട്ടീവ് ഓഫീസ് ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരാണ് ഇതിനകം വാക്സിന്‍ സ്വീകരിച്ച മറ്റു പ്രമുഖര്‍.
മഹാമാരിയുടെ ആഘാതം ലഘൂകരിക്കാന്‍ രാജ്യത്തെ സഹായിച്ച ദാനത്തിന്റെയും സഹകരണത്തിന്റെയും മനോഭാവവും, സമൂഹം പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യവും ആഘോഷിക്കാനുള്ള അവസരമാണ് ഈ വര്‍ഷത്തെ പതാക ദിനം. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഞങ്ങള്‍ നന്ദിയറിയിക്കുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.