ദുബായ്: പ്രതീക്ഷയുടെ ചിറകിലേറി പറന്ന യു.എ.ഇയുടെ ആദ്യ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് (അല്‍ അമല്‍) ചരിത്ര നേട്ടത്തിലേക്കടുക്കുന്നു. അറബ് ശാസ്ത്രലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുദിനത്തിന് ഇനി അധികം നാളുകളില്ലെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. 200ല്‍പരം സ്വദേശി യുവശാസ്ത്രജ്ഞരുടെ ആറു വര്‍ഷത്തെ പ്രയത്ന ഫലമായ ഹോപ് പ്രോബ് 2021 ഫെബ്രുവരി 9ന് രാത്രി 7.42ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു
ജൂലൈ 21ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58നായിരുന്നു അറബ് ലോകത്തിന്റെ പ്രതീക്ഷകളുമായി ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററില്‍നിന്നായിരുന്നു ചരിത്രദൗത്യം. മിത്സുബുഷി എച്ച്.ടു.എ. റോക്കറ്റില്‍ വിക്ഷേപണത്തിന് പിന്നാലെ ദുബൈയിലെ ഗ്രൗണ്ട് സ്റ്റേഷന്‍ ഉപഗ്രഹ നിയന്ത്രണം ഏറ്റെടുത്തു. ഒരു മണിക്കൂറിനുശേഷം ലോഞ്ച് വെഹിക്കിളില്‍നിന്ന് ഹോപ് പ്രോബ് വേര്‍പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രോബ് ടെലികോം സംവിധാനവും സോളാര്‍ പാനലുകളും സജ്ജമായി. പ്രാദേശികസമയം പുലര്‍ച്ച 3.10ഓടെ ആദ്യ സിഗ്നല്‍ ദുബായ് അല്‍ ഖവനീജിലെ മിഷന്‍ കണ്‍ട്രോള്‍ റൂമിന് കൈമാറുകയായിരുന്നു
മണിക്കൂറില്‍ 1,21,000 കിലോമീറ്റര്‍ ശരാശരി വേഗതയില്‍ കുതിപ്പ് തുടര്‍ന്ന ഹോപ് പ്രോബ് 30 ദിവസം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ (എം.ബി.ആര്‍.എസ്.സി.) ശാസ്ത്രജ്ഞര്‍ 24 മണിക്കൂറും നിരീക്ഷിച്ചാണ് ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിച്ചും ഭൂമിയുമായുള്ള ബന്ധം നിലനിര്‍ത്തിയും അതിസങ്കീര്‍ണഘട്ടങ്ങളെ മറികടന്നത്. ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്തുക, 2117 ല്‍ ചൊവ്വയില്‍ മനുഷ്യന് താമസസ്ഥലം ഒരുക്കുക എന്നിവയാണ് ദൗത്യ പ്രധാനലക്ഷ്യം. ലഭ്യമാകുന്ന വിവരങ്ങള്‍ ലോകത്തിലെ 200ലേറെ സ്പേസ് സെന്ററുകളുമായി പങ്കുവെക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.