മസ്കറ്റ്: എട്ട് മാസത്തെ ഇടവേളക്കു ശേഷം കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന യു.എ.ഇ ഒമാന്‍ അതിര്‍ത്തി തുറന്നു. ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം അറിയിച്ചത്. ഹത്ത അതിര്‍ത്തിയിലെ സ്മാര്‍ട്ട് സംവിധാനം അന്തിമഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം ദുബൈ ജി.ഡി.ആര്‍.എഫ്.എ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി തുറന്ന വിവരം ഒമാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്വദേശികള്‍ക്ക് പുറമെ ഒമാനില്‍ താമസ വിസയുള്ള വിദേശികള്‍ക്ക് മാത്രമാണ് അയല്‍രാജ്യങ്ങളില്‍ പോയ ശേഷം തിരികെയെത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഒമാന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതോടെ ഒമാനിലുള്ളവര്‍ക്ക് യു.എ.ഇയിലേക്കും തിരിച്ചും ഇനി മുതല്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാം. പ്രവാസികള്‍ അടക്കമുള്ള വ്യാപാരികള്‍ക്ക് ഏറെ ഉപകാരപ്രദമായ നടപടിയാണിത്. അതിര്‍ത്തി അടച്ചിരുന്നത് ഇരു രാജ്യങ്ങളിലെയും ചരക്ക് നീക്കത്തെ കാര്യമായി ബാധിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് ഒമാനിലേക്ക് ചരക്കുകള്‍ എത്തിച്ചിരുന്നത് ഹത്ത അതിര്‍ത്തി വഴിയായിരുന്നു. പ്രവാസികളും ഇമറാത്തികളും ധാരാളമായി ഇതുവഴി ഇരുരാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. അതിര്‍ത്തി തുറന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം യാത്ര ചെയ്യാന്‍ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടക്കുന്നതിന് കൂടുതല്‍ നിബന്ധനകള്‍ ഏര്‍പെടുത്തിയിട്ടുണ്ടോ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.